പേര് മാറ്റത്തിൽ വലിയ കാര്യമില്ല ബദൽ നയത്തോടെ മതനിരപേക്ഷ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരികയാണ് വേണ്ടത്: പിണറായി വിജയന്‍

പൊന്നാനിയിൽ ആവേശ തിരയിളക്കി, മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് വോട്ടഭ്യർത്ഥിച്ചാണ് പിണറായി പൊന്നാനിയിൽ എത്തിയത്.

കർമ്മമണ്ഡലം അമേഠി എങ്കിൽ രാഹുൽ കേരളത്തിലേക്ക് വരുന്നത് എന്ത് ഉദ്ദേശത്തോടെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് പിണറായി പറഞ്ഞു.

എൽ ഡി എഫ് പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് ആവേശം പകർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാനിയിൽ എത്തിയത്.

പൊന്നാനി എ വി ഹയർ സെക്കന്ററി സ്കൂൾ ഗ്രൂണ്ടിൽ മുഖ്യമന്ത്രിയെ കേൾക്കാൻ നൂറ് കണക്കിന് പേർ എത്തി. ബി.ജെ.പിയുമായി സമരസപ്പെടാൻ കോൺഗ്രസ് ഇപ്പോഴും ശ്രമിക്കുകയാണെന്ന് -പിണറായി പറഞ്ഞു.

കേരളത്തിലെ ചില സീറ്റുകളിൽ നേരത്തെ കച്ചവടം ഉറപ്പിച്ചു. കർമ്മമണ്ഡലം അമേഠി എങ്കിൽ രാഹുൽ കേരളത്തിലേക്ക് വരുന്നത് എന്ത് ഉദ്ദേശത്തോടെയെന്ന് പിണറായി ചോദിച്ചു.

പേര് മാറ്റത്തിൽ വലിയ കാര്യമില്ല ബദൽ നയത്തോടെ മതനിരപേക്ഷ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരികയാണ് വേണ്ടത്

പൊന്നാനി സ്ഥാനാർത്ഥി പി വി അൻവർ വോട്ടഭ്യർത്ഥിച്ച് സംസാരിച്ചു. എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ, പാലോളി മുഹമ്മദ്കുട്ടി, കെ ഇ ഇസ്മയിൽ, പി നന്ദകുമാർ, ഇ എൻ മോഹൻദാസ് എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here