നികുതിപിരിവിൽ റെക്കോര്‍ഡ് സൃഷ്ടിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍

നികുതിപിരിവിൽ റെക്കോര്‍ഡ് സൃഷ്ടിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. വാര്‍ഷിക ഡിമാന്‍റിന്‍റെ 88% നികുതി പിരിച്ചാണ് പഞ്ചായത്ത് വകുപ്പിന്‍റെ നേട്ടം. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 509 പഞ്ചായത്തിൽ 100 ശതമാനം നികുതി പിരിച്ചെടുത്തു.

പഞ്ചായത്ത് തലത്തില്‍ ആകെ ഡിമാന്‍റ് ചെയ്ത 528.79 കോടി രൂപയില്‍ 464.64 കോടി രൂപയും പിരിച്ചെടുത്താണ് പഞ്ചായത്ത് വകുപ്പ് ചരിത്രം സൃഷ്ടിച്ചത്.

അതാതയത് 88% നികുതി പിരിച്ച് വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് സ്വന്തമാക്കിയത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 509 പഞ്ചായത്തുകളിലും 100 ശതമാനം നികുതി പിരിച്ചെടുത്തു. 2017-18 ല്‍ 329 ഗ്രാമപഞ്ചായത്തുകളായിരുന്നു 100 ശതമാനം നികുതി പിരിച്ചത്.

കോര്‍പ്പറേഷനുകളില്‍ 96.98 ശതമാനം നികുതി പിരിച്ച് തൃശൂര്‍ കോര്‍പ്പറേഷനാണ് ഒന്നാമതായത്. രണ്ടാം സ്ഥാനം തിരുവനന്തപുരവും മൂന്നാം സ്ഥാനം കോഴിക്കോടിനുമാണ്.

മുനിസിപ്പാലിറ്റികളില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 100 ശതമാനം നികുതി പിരിച്ചെടുത്ത് ഒന്നാമത്തെത്തി. ചേര്‍ത്തല, കൊയിലാണ്ടി മുനിസിപ്പാലിറ്റികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 27 നഗരസഭകളാണ് 90 ശതമാനത്തില്‍ അധികം നികുതി പിരിച്ചെടുത്തത്.

സര്‍ക്കാരിന്‍റെ നിരന്തരമായ ഇടപെടലുകളും തദ്ദേശസ്വയംഭരണം-പഞ്ചായത്ത് – നഗരകാര്യ വകുപ്പുകളുടെ ജാഗ്രതയോടുള്ള പ്രവര്‍ത്തനങ്ങളുമാണ് പ്രളയത്തിനുശേഷമുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും പരിമിതികളെ മറി കടന്ന് സ്വപ്നതുല്യമായ നേട്ടം കൈവരിക്കാന്‍ സാധ്യമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News