
രാഷ്ട്രീയ നിലപാട് വ്യക്തമാക്കി യാക്കോബായ സഭ. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭാധ്യക്ഷൻ തോമസ് പ്രഥമൻ ബാവ.
നീതിക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് ഇടതു സർക്കാരെന്നുംഅതിനാലാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുക്കുന്നതെന്നും തോമസ് പ്രഥമൻ ബാവ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ഏതാനും ദിവസം ബാക്കി നിൽക്കെയാണ് യാക്കോബായ സഭ നിലപാട് വ്യക്തമാക്കിയത്.
ആരുടെയും വ്യക്തി സ്വാതന്ത്ര്യത്തിൽ സഭ ഇടപെടില്ലെങ്കിലും പൊതുവായ തീരുമാനം ഇടതുപക്ഷത്തെ പിന്തുണക്കുക എന്നതാണെന്ന് യാക്കോബായ സഭാധ്യക്ഷൻ തോമസ് പ്രഥമൻ ബാവ പറഞ്ഞു. അതിനുള്ള കാരണം അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു.
“നീതിക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണിത്. അതിനാലാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുക്കുന്നത്.”
സഭാ വിശ്വാസികൾ ആരെങ്കിലും എതിർ ചേരിയിൽ നിന്ന് ജനവിധി തേടിയാലും യാക്കോബായ സഭയുടെ പിന്തുണ ഇടതു സ്ഥാനാർത്ഥികൾക്കായിരിക്കുമെന്നും തോമസ് പ്രഥമൻ ബാവ പറഞ്ഞു.
നേരത്തെ കത്തോലിക്ക സഭയും നേരത്തെ അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരുന്നു. മതനിരപേക്ഷതയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരെ അധികാരത്തിൽ എത്തിക്കുക എന്നതായിരുന്നു അവരുടെ നിലപാട്. അതിനു പിറകെയാണ് യാക്കൊബായ സഭയും രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here