കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടിന്‍റെ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ രഹസ്യ ചര്‍ച്ച

മല്ലപ്പള്ളി: കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ ബിജെ പി പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് സ്വീകരണം.

മല്ലപ്പള്ളിയില്‍ ബിജപി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനു ശേഷമാണ് പ്രവര്‍ത്തകരെ ഒഴിവാക്കി ആര്‍എസ്എസ്, ബിജെപി പ്രാദേശിക നേതാക്കളെ മാത്രം ഒപ്പം കൂട്ടി സുരേന്ദ്രന്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി പി ഗിരീഷിന്റെ വീട്ടിലെത്തിയത്.

ഇരുവരും നേരത്തെ ആസൂത്രണം ചെയ്ത് സന്ദര്‍ശനമെന്ന് വ്യക്തം. ഏകദേശം 20 മിനിറ്റോളം ഇവര്‍ ചര്‍ച്ച നടത്തി. ഇത് അംഗീകരിക്കാനാകില്ലെന്ന് ഇരു പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. സുരേന്ദ്രനൊപ്പം ബിജെപി മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here