ആര്‍.എസ്.പി നേതാവും മകനും വ്യാജവിസ നല്‍കി പണം തട്ടിയതായി പരാതി

ആര്‍എസ്പി നേതാവ് ഷെറഫുദീന്റെ മകന്‍ സജിന്‍ ഷെറഫുദീനാണ് മസ്‌ക്കറ്റില്‍ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്.

നാസിന്‍ബ്രാ എന്ന വിദേശ കമ്പനി വഴി റിക്രൂട്ട്‌മെന്റ് ചെയ്യുന്നു എന്ന് പ്രചരണം നടത്തിയായിരുന്നു നഴ്‌സിംങ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്.

5 മുതല്‍ 7 ലക്ഷം വരെയാണ് വിസക്കായി പണം ഷെറഫുദീന്റെ അക്കൗണ്ടിലൂടെ കൈപറ്റിയത്.

യുഡിഎഫിലെ രണ്ടു പ്രമുഖ നേതാക്കന്മാരുടെ പേരും തട്ടിപ്പിന് സജിന്‍ ഷെറഫുദീന്‍ പറഞ്ഞതായി തട്ടിപ്പിനിരയായവര്‍ വെളിപ്പെടുത്തി.

വ്യാജ വിസയാണെന്ന് മനസിലാക്കി പണം മടക്കി തരാന്‍ ആവശ്യപ്പെട്ടവര്‍ക്ക് വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചതായി ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

കേരളത്തില്‍ പല ജില്ലയില്‍ ആശുപത്രികളില്‍ ജോലി നോക്കുന്ന നഴ്‌സുമരാണ് തട്ടിപ്പിനിരയായത്.കുളത്തുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News