വാങ്കഡേ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി, ഇന്ത്യയിലെ 121 കോടി ജനങ്ങളെ സാക്ഷിയാക്കി ധോണിയുടെ ആ സിക്സര്‍ നമ്മുടെ ഉള്ളിലേക്ക് പറന്നിറങ്ങിയിട്ട് ഇന്ന് 8 വര്‍ഷം. ലോകകപ്പ് എന്ന ഇന്ത്യയുടെ 22 വര്‍ഷത്തെ സ്വപ്നത്തെ നിറവേറ്റുന്നതായിരുന്നു ധോണിയുടെ ആ സിക്സര്‍.

Image result for india worldcup moments 2011

1983 ല്‍ കപില്‍ദേവിന്‍റെ ചെകുത്താന്മാര്‍ കപ്പ് ഉയര്‍ത്തിയതിന് ശേഷം ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. 2003 ല്‍ കൊല്‍ക്കത്ത രാജകുമാരന്‍റെ ചുമലില്‍ കയറി ആ സ്വപ്നം നിറവേറും എന്ന് കരുതിയവര്‍ക്ക് അന്ന് ലഭിച്ചത് കടുത്ത നിരാശയായിരുന്നു.

Image result for kapildev worldcup

ഇന്ത്യക്ക് ഒരു ലോകകപ്പ് എന്നതിന് പുറമെ ഇന്ത്യ എന്ന ടീമിനെയും ഒരു രാജ്യത്തിന്‍റെ വികാരത്തിനെയും 22 വര്‍ഷം തന്‍റെ ചുമലിലേറ്റി നമ്മളെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച സച്ചിന്‍ എന്ന ഇതിഹാസത്തിന് ഒരു ലോകകപ്പ്, ഒരോ ഇന്ത്യനും ആഗ്രഹിച്ച ഒരു നിമിഷം.

അവസാനം അത് നിറവേറ്റാന്‍ ധോണി എന്ന ക്യാപ്റ്റനും, രോഗത്തിന് പോലും തളര്‍ത്താന്‍ ക‍ഴിയാതെ തന്‍റെ റോള്‍ മോഡലിന് വേണ്ടി പോരാടിയ യുവരാജ് എന്ന പോരാളിയും സഹീര്‍ഖാന്‍ എന്ന ഇന്ത്യയുടെ വജ്രായുധവും ആരെയും കൂസാതെ ബാറ്റ് വീശിയ സെവാഗും സാക്ഷാല്‍ സച്ചിനും ഒരേ മനസോടെ പ്രയത്നിച്ചപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടത് 121 കോടി ജനങ്ങളുടെ സ്വപ്നം ആണ്.

Image may contain: 1 person

ഇന്ന് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ലോകകപ്പ് കൂടി എത്തുകയാണ്, അന്ന് ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ ധോണിയുടെ അവസാന ലോകകപ്പ്, അന്ന് സച്ചിന്‍ എന്ന ഇതിഹാസത്തെ തോളിലേറ്റിയ കോഹ്ലിയിലേക്ക് ലോകം ഉറ്റു നോക്കുന്ന ലോകകപ്പ്.. കാത്തിരിക്കാം, ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്ന ഒരു ജനതയുടെ സ്വപ്നം വീണ്ടും നിറവേറുന്നത് കാണാന്‍.

Related image