തെരഞ്ഞെടുപ്പ് ബോണ്ടിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തെരഞ്ഞെടുപ്പ് ബോണ്ടിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരെ സി പി ഐ എം ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമീപിച്ചിരിക്കുന്നത്.

കേന്ദ്ര ഭരണകക്ഷിക്ക് കോര്‍പറേറ്റ് ഫണ്ട് ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് നിലവിലെ തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം എന്നാണ് സി പി ഐ എമ്മടക്കമുള്ള ഹര്‍ജിക്കാരുടെ വാദം.

നിലവിലെ സംവിധാനം മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേല്‍നോട്ടത്തില്‍ ഫണ്ട് സമാഹരിച്ച് തെരെഞ്ഞെടുപ്പ് ഫണ്ടിംഗ് നടത്തണം എന്നാണ് സി പി ഐ എമ്മിന്റെ ആവശ്യം.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here