“മോഹന്‍ലാല്‍ ഒരു മാസ്സ് സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് ടോവിനോ തോമസും നന്നായി അഭിനയിച്ചു” ലൂസിഫറിന് പോളണ്ടില്‍ നിന്ന് ഒരു ആരാധിക

ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ആരവം എങ്ങും അലയടിക്കുകയാണ്. കേരളത്തിലും രാജ്യത്തും എന്തിനേറെ രാജ്യത്തിന് പുറത്ത് വരെ ഈ തരംഗം ആഞ്ഞടിക്കുകയാണ്. ഇപ്പോള്‍ അതിന് ഒരു ഉദാഹരണമായി മാറുകയാണ് പോളണ്ടില്‍ നിന്നുമുള്ള ഈ യുവതി.

ഡയാന സ്റ്റാന്‍കിയേവിന്‍സ് ജനിച്ചത് പോളണ്ടിലണെങ്കിലും കേരളത്തെയും ഇന്ത്യയെയും ഇവിടത്തെ സിനിമകളെയും അവര്‍ ഒരുപാട് സ്‌നേഹിക്കുന്നു. മലയാള ചിത്രങ്ങള്‍ കാണുകയും അവയെക്കുറിച്ചുള്ള അഭിപ്രായം അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്ക്കുകയും ചെയ്തു.

മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ആണ് ഇവര്‍ സിനിമ കണ്ടത്. ഹൗസ്ഫുള്‍ തിയേറ്ററിന്റെ ഒരു വീഡിയോയും അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ചിരുന്നു.

മികച്ച ചിത്രമാണ് ലൂസിഫര്‍ എന്നും ഡയാന പറയുകയുണ്ടായി . ഡയാനയുടെ വാക്കുകള്‍ ഇങ്ങനെ ‘ ലൂസിഫറിന്റെ സ്‌ക്രിപ്റ്റ് ,മ്യൂസിക് ഒക്കെ മികച്ചതാണ്.മോഹന്‍ലാല്‍ ഒരു മാസ്സ് സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് ടോവിനോ തോമസും നന്നായി അഭിനയിച്ചു.മറ്റു താരങ്ങള്‍ ഒക്കെയും നന്നായിരുന്നു . ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഓരോ സീനും വരവേറ്റത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News