പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

79 വയസായിരുന്നു അദ്ദേഹത്തിന്. വിജയുടെ തെറി എന്ന സിനിമയിലെ വില്ലന്‍ വേഷം അദ്ദേഹത്തിന് നടനെന്ന നിലയിലും ഒരുപാട് പ്രശംസ നേടി കൊടുത്തിരുന്നു.

1978ല്‍ പുറത്തിറങ്ങിയ മുള്ളും മലരും ആണ് അദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രം. അരവിന്ദ് സ്വാമി അഭിനയിച്ച് 2006 ല്‍ പുറത്തിറങ്ങിയ ശാസനം ആണ് അവസാനമായി സംവിധാനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here