കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം വാഗ്ദാന ലംഘനം മാത്രമാണെന്ന് ബിജെപി

മദ്ധ്യപ്രദേശിലെ കര്‍ഷകരുടെ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം വാഗ്ദാന ലംഘനം മാത്രമാണെന്ന് ബിജെപി.

അധികാരത്തില്‍ കയറി പത്തു ദിവസത്തിനകം കര്‍ഷകരുടെ കടം എഴുതി തള്ളുമെന്ന വാഗ്ദാനം കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്ന് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.

അധികാരത്തില്‍ കയറി പത്തു ദിവസത്തിനകം കര്‍ഷകരുടെ കടം എഴുതി തള്ളുെമന്ന് പറഞ്ഞ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആത്മവിശ്വാസത്തോടെ കളവു പറയുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

മദ്ധ്യപ്രദേശും ഛത്തീസ്ഗണ്ഡും, രാജസ്ഥാനും അടക്കമുള്ള നിയമസഭയിലേക്ക് നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ രാഹുല്‍ നടത്തിയ പ്രഖ്യാപനം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി.

നാലുമാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ പ്രഖ്യാപനം വാഗ്ദാന ലംഘനം മാത്രമായി ഇപ്പോഴും കടലാസില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് ബിജെപിയുടെ വാദം. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നടത്തിയ പ്രഖ്യാപനം ഇങ്ങനെ.

മധ്യ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചുവെന്നും കര്‍ഷകരെ നിരന്തരം വിഡ്ഢികളാകുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ബിജെപി ആരോപിച്ചു.

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി എന്ന പദ്ധതി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതിയാണ് എന്ന് പറഞ്ഞു കബളിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു.

കര്‍ഷകരെ പറ്റിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. 15 വര്‍ഷം തുടര്‍ച്ചയായി മദ്ധ്യപ്രദേശ് ഭരിച്ച ബിജെപിക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നതിന്റെ തെളിവായിരുന്നു ഇത്തവണ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം. ആ ബിജെപിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ പോവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News