“ചാരിയിരുന്ന് ഉറങ്ങുകയായിരുന്ന നമിത താഴേക്ക് പോയി, ബാഗ് തുറന്നു കാട്ടാന്‍ പറഞ്ഞപ്പോള്‍ വനിതാ പൊലീസിനെ ആവശ്യപ്പെട്ടു, അത് അവരുടെ അവകാശമല്ലെ ?” ; തെരഞ്ഞെടുപ്പ് കമ്മിഷനോട് അപമര്യാദയായി പെരുമാറിയതിന് വിശദീകരണം

തെന്നിന്ത്യന്‍ നായികയായ നമിത കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്ന കാരണത്താല്‍ ആണ്. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവായ വീരേന്ദ്ര ചൗധരി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സംഭവം വിശദീകരിക്കുന്നത്.

ഒരു ഷൂട്ടിനായി താനും നമിതയും സേലം വഴി യേര്‍ക്കാടേക്ക് കാറില്‍ പോകുകയായിരുന്നു. വാഹനപരിശോധനയ്ക്കായി മൂന്നു തവണയായി പല ജംഗ്ഷനുകളില്‍ നിര്‍ത്തേണ്ടി വന്നുവെങ്കിലും അതെല്ലാം വളരെ സമാധാനപൂര്‍വം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സേലം യേര്‍ക്കാട് ജംഗ്ഷനില്‍ എത്തിയപ്പോള്‍ വഴിയില്‍ കാത്തു നിന്നിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കാര്‍ നിര്‍ത്താനാവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ചൗധരി പറയുന്നു.

ഞങ്ങളോട് ക്രിമിനല്‍സിനോട് പെരുമാറുന്ന രീതിയില്‍ അവര്‍ പെരുമാറിയത്. വളരെയധികം ക്ഷീണം ഉള്ളതിനാല്‍ നമിത പിന്‍സീറ്റില്‍ ചാരി ഉറങ്ങുകയായിരുന്നു. അയാള്‍ പരിശോധിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നമിതയെ വിളിക്കട്ടെ എന്നി പറഞ്ഞു. പക്ഷേ അതൊന്നും കേള്‍ക്കാതെ അയാള്‍ വാതില്‍ വലിച്ച് തുറന്നു. ഡോറില്‍ ചരിയിരുന്ന് ഉറങ്ങുകയായിരുന്ന നമിത താഴേക്ക് വീഴാന്‍ പോയി. അവരോട് ക്ഷമ പറഞ്ഞ് അയാല്‍ തിരച്ചില്‍ ആരംഭിച്ചു.

നമിതയുടെ വാനിറ്റി ബാഗ് തുറന്നു കാട്ടാന്‍ ആവശ്യപ്പെട്ടു. അതേ സമയം നമിത അത് നിരസിക്കുകയും വനിതാപൊലീസിനെ വിളിക്കുകയാണെങ്കില്‍ അവര്‍ക്കുമുന്നില്‍ ബാഗ് തുറന്നുകാട്ടാമെന്നു മറുപടി നല്‍കി. ഇതാണ് സംഭവിച്ചത്. ഒരു സ്ത്രീ എന്ന നിലയില്‍ ഇവിടത്തെ നിയമം അനുശാസിക്കുന്ന കാര്യമാണ് അവര്‍ ആവശ്യപ്പെട്ടത്. നമിത ഒരു സെലിബ്രിറ്റി ആയതുകൊണ്ട് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എല്ലാവരും വാര്‍ത്തായാക്കി. ചൗധരി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News