ശബരിമല ആക്രമണം; എഎന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍

കൊച്ചി: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയിലേക്ക് പോകാനെത്തിയ സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയെ തടഞ്ഞ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ രാധാകൃഷ്ണന്‍ സ്‌റ്റേഷനിലെത്തി അറസ്റ്റ് വരിക്കുകയായിരുന്നു. തുടര്‍ന്ന് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ നവംബര്‍ 16നാണ് ഭൂമാത ബ്രിഗേഡ് നേതാവും സഹപ്രവര്‍ത്തകരും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ആര്‍എസ്എസ്, ബിജെപി ക്രിമിനല്‍ സംഘം തൃപ്തിയെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.

അതീവ സുരക്ഷയുള്ള മേഖലയില്‍ പ്രകടനം നടത്തുകയും യാത്രക്കാരെ തടഞ്ഞുവയ്ക്കുകയും ചെയ്ത കേസിലാണ് രാധാകൃഷ്ണന്‍ ജാമ്യം നേടിയത്.

ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ രാധാകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനുള്ള കേസ് വിവരങ്ങളുടെ ഭാഗമായാണ് സ്‌റ്റേഷനിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News