പ്രസംഗത്തിലോ എഴുത്തിലോ ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താറില്ലെന്ന് എ വിജയരാഘവന്‍; യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടിനോടുള്ള എതിര്‍പ്പ് മാത്രമാണ് പ്രകടിപ്പിച്ചത്

മലപ്പുറം: തന്റെ പ്രസംഗം സംബന്ധിച്ച് മാധ്യമങ്ങള്‍ നല്‍കിയ ഊന്നല്‍ പ്രസംഗത്തിന്റെ ഉദ്ദേശ്യമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിയ്ക്ക് വേദനയുണ്ടാക്കുക എന്നത് ഉദ്ദേശ്യമല്ല. തന്റെ പ്രസംഗത്തിലോ എഴുത്തിലോ ഒന്നും ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താറില്ല. അവര്‍ക്ക് വിഷമമുണ്ടാവുക എന്നത് നമ്മള്‍ ആഗ്രഹിച്ച കാര്യമല്ല, അതില്‍ വിഷമമുണ്ടെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

സ്ത്രീകള്‍ പൊതുരംഗത്ത് വരണം എന്ന അഭിപ്രായമുള്ള ആളാണ് താന്‍. ഏതെങ്കിലും പ്രത്യേക വനിതയെ ഉദ്ദേശിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. വനിതകളായ പൊതുപ്രവര്‍ത്തകരോട് ഏറ്റവും മാന്യത പുലര്‍ത്തണമെന്ന് കരുതുന്ന ആളാണ് താന്‍.

യുഡിഎഫിന്റെ സ്ഥാനാര്‍ഥികളാകെ തോല്‍ക്കാന്‍ പോകുകയാണെന്ന് പ്രസംഗിച്ചിട്ടുണ്ട്. അതിനപ്പുറത്തേയ്ക്ക് ഒരു വനിതയേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. അവര്‍ ഒരു കുറവുള്ള ആളാണെന്ന് കരുതുന്നില്ല. യുഡിഎഫ് തോല്‍ക്കുമെന്നാണ് താന്‍ പറഞ്ഞത്. മറ്റ് തരത്തില്‍ ഒന്നും വ്യാഖ്യാനിച്ചിട്ടില്ല. രാഷ്ട്രീയമായ പ്രസംഗമാണ്.

യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടിനോടുള്ള എതിര്‍പ്പ് മാത്രമാണ് പ്രകടിപ്പിച്ചത്. തെറ്റിദ്ധാരണാജനകമായ പ്രചരണമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News