
കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുമായുള്ള ബന്ധമുപേക്ഷിച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു.
ദീര്‍ഘകാലം ബിജെപി പ്രവര്‍ത്തകനായിരുന്ന താഴെ പിലാച്ചേരി കണ്ണനും അദ്ദേഹത്തിന്റെ കുടുംബവും,സജീവ ബിജെപി പ്രവര്‍ത്തകന്‍ അരുണ്‍,പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടേമ്മല്‍ ആനന്ദവല്ലി എന്നിവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്.
ഇവരെ തളീക്കരയില്‍ നടന്ന പരിപാടിയില്‍ വെച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. സിപിഐ എം നേതാവ് പി ജയരാജന്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.
ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം ചേരാന്‍ നാട്ടിലെ ജനങ്ങളാകെ മുന്നോട്ട് വരുന്ന കാഴ്ചയാണ് എങ്ങും കാണാനാവുന്നതെന്നും ജയരാജന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here