ജലക്ഷാമം നേരിടാന്‍ തലസ്ഥാനത്ത് പ്രതിദിനം 100 ലക്ഷം ലിറ്റര്‍

അധികജലം ഉല്‍പാദിപ്പിച്ച് വാട്ടര്‍ അതോറിറ്റി .പ്രതിദിനം 100 ലക്ഷം ലിറ്റര്‍ ശുദ്ധജലം കൂടി അരുവിക്കരയില്‍ അധികമായി ഉല്‍പ്പാദിപ്പിച്ചു തുടങ്ങി.

ഇതോടെ നഗരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയില്‍നിന്നുള്ള പ്രതിദിന ശുദ്ധജല വിതരണം 280 ദശലക്ഷം ലിറ്ററായി.

ശുദ്ധജലക്ഷാമം ഒഴിവാക്കാന്‍ അരുവിക്കരയില്‍നിന്നുള്ള ഉല്‍പാദനം യുദ്ധകാലാടിസ്ഥാനത്തില്‍ കൂട്ടാന്‍ സര്‍ക്കാര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് അരുവിക്കരയിലെ 86, 74എംഎല്‍ഡി ജലശുദ്ധീകരണ ശാലകളില്‍ ഉല്‍പാദനം കൂട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കി.

അരുവിക്കരയില്‍ രാപകലില്ലാതെ നീണ്ട കഠിനജോലികള്‍ക്കൊടുവില്‍ 15 ദിവസം മാത്രമെടുത്താണ് അധിക ജലം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

കുത്തനെയുള്ള ചരിവുകള്‍ നിറഞ്ഞ പ്രദേശത്ത് 600 മീറ്ററോളം നീളത്തില്‍ വെള്ളമെത്തിക്കാനായി പൈപ്പ് സ്ഥാപിക്കുന്ന ജോലിയും ശ്രമകരമായിരുന്നു.

ഇന്നലെ മുതല്‍ നഗരത്തില്‍ അധിക 50 ലക്ഷം ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്തു തുടങ്ങി. എല്ലാ പണികളും പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും പ്രതിദിനം 50 ലക്ഷം ലിറ്റര്‍ കൂടി വിതരണം ചെയ്യാന്‍ കഴിയും. ഇതോടെ നഗരത്തില്‍ ചില ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് ശാശ്വതപരിഹാരമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News