വക്കീലന്മാരെ മാന്യമായി ചിത്രീകരിക്കുകയോ, നല്ലവരായി സമൂഹത്തില്‍ ഉണര്‍ത്തിക്കുകയോ ചെയ്ത എത്ര സിനിമകളുണ്ട് ഹേ, എന്തായാലും പോലീസ് തൂക്കിയാല്‍ തൂങ്ങാത്ത ആ തുലാസില്‍ തട്ടില്‍ താഴെ തന്നെയാണ് ഞങ്ങള്‍

ലൂസിഫര്‍ സിനിമയുടെ പ്രൊമോഷന് വേണ്ടി ഇന്നലെ പത്രത്തില്‍ വന്ന ഒരു പരസ്യം വിവാദമായിരുന്നു. മോഹന്‍ലാല്‍ ഒരു പൊലീസുകാരന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രമായിരുന്നു അതത്. മോഹന്‍ലാലിനെ പോലെ ജനപ്രീതിയുള്ള ഒരു താരം ഇങ്ങനെ ചെയ്യുന്നത് സമൂഹത്തില്‍ മോശമായ സന്ദേശം നല്‍കുമെന്ന് കാട്ടി പൊലീസ് അസോസിയേഷന് പരാതിയും നല്‍കിയിരുന്നു. ഇപ്പോള്‍ അവരുടെ നീക്കത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. ഫെയ്‌സ്ബുക്കിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കാര്യമായ കാര്യത്തിന് ഇനി ലാലേട്ടനല്ല ദേവേന്ദ്രന്റെ അപ്പന്‍ മുത്തുപ്പട്ടരായാലും മ്മള് വിമര്‍ശിക്കും, ട്രോളും..
പക്ഷെ പോലീസുകാരന്റെ നെഞ്ചത്ത് ചവിട്ടുന്ന സിനിമാ പോസ്റ്റര്‍ കാണുമ്പോള്‍ വിജ്രംഭിച്ച് അപമാനിതരായെന്ന് തോന്നുന്ന പോലീസ് ഏമാന്‍മാരോടും സാകുടുംബത്തോടും എല്ലാവിധ ബഹുമാനങ്ങളോടും പറയട്ടെ…

ഞങ്ങള്‍ വക്കീലന്മാരെ ഇന്നേവരെ മാന്യമായി ചിത്രീകരിക്കുകയോ, നല്ലവരായി സമൂഹത്തില്‍ ഉണര്‍ത്തിക്കുകയോ ചെയ്ത എത്ര സിനിമകളുണ്ട് ഹേ .. നിങ്ങളുടെ ഒക്കെ അറിവില്‍… ???

എന്തായാലും പോലീസ് തൂക്കിയാല്‍ തൂങ്ങാത്ത ആ തുലാസില്‍ തട്ടില്‍ താഴെ തന്നെയാണ് ഞങ്ങള്‍..,അതു സ്വയം ബോധ്യമുള്ളതുകൊണ്ടാണ് ഇന്നേവരെ വക്കീലന്മാര്‍ സിനിമാ പോസ്റ്ററുകക്കെതിരെ സമരം ചെയ്യാത്തത്.

മുടി നീട്ടി വളര്‍ത്തിയത്തിന്റെ പേരില്‍ തല്ലി കൊല്ലുകയും, പ്രതിയെ പിടിച്ചു ഉരുട്ടി കൊല്ലുകയും, ആളുമാറി പിടിച്ച് പീഡിപ്പിച്ചു കൊല്ലുകയും, ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം ഭര്‍ത്താവിനെ മൃഗീയമായി കൊല്ലും മുമ്പ് നീതിക്കായി സ്റ്റേഷനില്‍ കേണപേക്ഷിച്ച പെണ്ണിനെ തിരിഞ്ഞു നോക്കാതെ മുപ്പതു വെള്ളി കാശിനുവേണ്ടി കൊലപാതകത്തിനു കൂട്ടുനിന്ന ഈ നാട്ടിലെ പൊലീസിന് ലാലേട്ടന്‍ നെഞ്ചത്ത് കാലെടുത്ത് വെക്കുമ്പോള്‍ #ഡിങ്കോഡാല്‍ഫിസുഡോള്‍ഫിക്കേഷന്‍ ഉണ്ടാകേണ്ട കാര്യമൊന്നുമില്ല…

ഇങ്ങള് പൊളിക്കൂ ലാലേട്ടാ ..

ആവിഷ്‌ക്കാര സ്വാതന്ത്ര്യം @its best

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News