രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

വയനാടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും ഇന്ന് കേരളത്തിലെത്തും. ഇന്ന് രാത്രി അദ്ദേഹം കോഴിക്കോട് എത്തു. നാളെ ഹെലികോപ്ടര്‍ മാര്‍ഗം വയനാട്ടിലെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കുക.

ഇന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് രാഹുലിന്റെ താമസം. നാളെ ഒമ്പതോടെ വയനാടിലേക്ക് തിരിക്കും. പത്രികാ സമര്‍പ്പണത്തിന് ശേഷം രാഹുലും പ്രിയങ്കയും ചേര്‍ന്ന് റോഡ് ഷോ നടത്തും.

രാഹുല്‍ ഗാന്ധിയുടെ വരവിന് മുന്നോടിയായി എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍ എന്നിവ!ര്‍ കോഴിക്കോടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News