വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാനുള്ള യുവതയുടെ കരുതലിന് ഒരു വയസ്സ്

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാനുള്ള യുവതയുടെ കരുതലിന് ഒരു വയസ്സ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്ന ഡി വൈ എഫ് ഐ യുടെ പദ്ധതി ഒരു വര്‍ഷം പിന്നിട്ടു.

ഒരു ദിവസം പോലും മുടക്കം വരാതെയാണ് ദിവസവും ആയിരത്തോളം പൊതിച്ചോറുകള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.

കഴിഞ്ഞ ഒരു വര്‍ഷമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പണം ഇല്ലാത്തതിന്റെ പേരില്‍ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല.

ഉച്ചയ്ക്ക് 12 മണിയാകുമ്പോഴേക്കും പൊതിച്ചോറുമായി ഡി വൈ എഫ് ഐ ക്കാര്‍ ആശുപത്രിക്ക് പുറത്തുണ്ടാകും.

ഒരു ദിവസം പോലും ഇതിനു മുടക്കം വന്നിട്ടില്ല.ദിവസവും വിതരണം ചെയ്യുന്നതത് ആയിരത്തോളം പൊതിച്ചോറുകള്‍.

വീടുകളില്‍ നിന്നാണ് പൊതിച്ചോറുകള്‍ ശേഖരിച്ച് ആശുപത്രയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്യുന്നത്.

ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റിക്കാണ് പൊതിച്ചോറ് എത്തിക്കാനുള്ള ചുമതല.യുവത ഏറ്റെടുത്ത ദൗത്യത്തിന് നാട്ടുകാരും പൂര്‍ണ പിന്തുണ നല്‍കിയപ്പോള്‍ അത് ആയിരങ്ങള്‍ക്ക് ആശ്വാസമായി.

പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും ഒരു വര്‍ഷമായി ഡി വൈ എഫ് ഐ പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്നുണ്ട്.അടുത്ത മാസം മുതല്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും പദ്ധതി നടപ്പാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here