ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വിദ്യാര്‍ഥിയെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. ക്യാമ്പസിലെ ഹോസ്റ്റലിന് മുന്നില്‍ ബൈക്കിലെത്തിയ സംഘമാണ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത്.

ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലിലെ അന്തേവാസിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഗൗരവ് സിങ്ങാണ് കൊലപ്പെട്ടത്. ഹോസ്റ്റലിന് പുറത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ആണ് ആക്രമണം ഉണ്ടായത്.

വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചേങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്.