40 വര്‍ഷമായി മലയാള സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ആയി വാഴുകയാണ് മോഗഹന്‍ലാല്‍ എന്ന നടന്‍. അയാളോട് മലയാളികള്‍ക്ക് ഒരു പ്രത്യേക സ്‌നേഹം തന്നെയുണ്ട്. ആ സ്‌നേഹം തീയേറ്ററുകളില്‍ പലപ്പോഴും ആരാധകര്‍ പ്രകടിപ്പിക്കാറുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍ സിനിമക്ക് ഒരു ആവറേജ് അഭിപ്രായം ലഭിച്ചാല്‍ പിന്നെ അതിനെ പിടിച്ചാല്‍ കിട്ടില്ല എന്നൊരു ചൊല്ലുണ്ട്. അത് തെളിയിക്കുന്നതാണ് ലൂസിഫര്‍ എന്ന ചിത്രത്തിന്റ തേരോട്ടം.

തന്റെ 40 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ സ്വന്തം സിനിമ കാണാന്‍ അദ്ദേഹം തീയേറ്ററില്‍ എത്തുന്നത് വളരെ വിരളമാണ്. ലൂസിഫര്‍ എന്ന സിനിമയില്‍ ആണ് ആദ്യമായി അദ്ദേഹം ആദ്യ ഷോയ്ക്ക് തന്നെ എത്തുന്നത്. ഒപ്പം പൃഥ്വിരാജും ഉണ്ടായിരുന്നു.

അതിനെക്കുറിച്ച് പറയുകയാണ് പൃഥ്വിരാജ്. ലാലേട്ടന്‍ തനിക്കൊപ്പം ഫാന്‍സ് ഷോ കാണും എന്ന്തന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നാണ് പ്രിത്വി പറയുന്നത്

തീയേറ്ററിലേക്ക് പോകാനായി കാറില്‍ കയറിയിരുന്നപ്പോള്‍ കണ്ടത് ലാലേട്ടന്‍ എന്റെ അടുത്ത് ഇരിക്കുന്നതാണ്. ചേട്ടന്‍ എങ്ങോട്ടാ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞു ‘മോനെ ഞാനും വരുന്നു ഫാന്‍സ് ഷോ കാണാന്‍ ‘. ഞാന്‍ ഞെട്ടിപ്പോയി ഞാന്‍ തിരിച്ചു ചോദിച്ചു ‘ അതൊന്നും നടക്കില്ല ചേട്ടാ. പത്തയ്യായിരം ആളുകളുടെ ഇടയിലേക്ക് ചേട്ടന്‍ എങ്ങനെ പോകും ‘. ലാലേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ‘മോന്‍ ഇനി ഒന്നും പറയണ്ട , ഇത് ഞാന്‍ തരുന്ന ഗിഫ്‌റ് എന്ന് കണക്കാക്കിയാല്‍ മതി ‘