ബിജെപി പണം നല്‍കി വോട്ടു വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ് .കോണ്‍ഗ്രസ വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് വാര ്ത്താ സമ്മേളനത്തില്‍ വടക്കു കിഴക്ക്‌ന് സംസ്ഥാനങ്ങളില്‍ ബിജെപി നടത്തുന്ന വോട്ടിന് കോഴ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

പണം പിടിച്ചത് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വാഹന വ്യൂഹത്തില്‍ നിന്നെന്നാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

അരുണാചല്‍ പ്രദേശിലെ സിയാങ് ഗസ്റ്റ് ഹൗസ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 1.8 കോടി രൂപ തിരഞ്ഞെടുപ്പ് നിരീക്ഷകരും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്.

പണം പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്ത് വിട്ടു.ഇന്ന് മോദി അരുണാചലിലെ തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനിരിക്കെയാണ് സംഭവം.