കൊല്ലം ചെങ്ങമനാട്ടില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചു. അക്രമനിരയായി കുഴഞ്ഞ് വീണ ചെങ്ങമനാട് ലീനഭവനില്‍ ബേബി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയൂവില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ മതിലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്ററുടെ മുകളില്‍ യുഡിഎഫ് പ്രവര്‍ത്തര്‍ കൊടിക്കുന്നിലിന്റെ പോസ്റ്റര്‍ പതിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബേബി ചോദ്യം ചെയ്തത്.

മദ്യലഹരിയിലായിരുന്ന അക്രമിസംഘം ആക്രാശിച്ചെത്തി ബേബിയെ അക്രമിക്കുകയായിരുന്നു.തല്ലില്‍ കുഴഞ്ഞ് താഴെ വീണ ബേബിയെ അക്രമികള്‍ നെഞ്ചില്‍ ചവിട്ടി.

ബഹളം കേട്ട് കുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ കൊല ഭീഷണി നടത്തിയാണ് അഞ്ചോളം പേര് അടങ്ങിയ സംഘം പിന്‍വാങ്ങിയത്.സംഭവത്തില്‍ ഭാര്യയുടെ പരാതിയില്‍ കൊട്ടാരക്കര പോലീസ് കേസ് എടുത്തു.