രാഘവനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് സിപിഐഎം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിര നടപടി സ്വീകരിക്കണം

കോഴിക്കോട്: ഹോട്ടല്‍ ഇടപാടില്‍ 5 കോടി രൂപ കോഴ ആവശ്യപ്പെടുന്നതിനിടെ ഒളിക്യാമറയില്‍ കുടുങ്ങിയ എംകെ രാഘവനെതിരെ വ്യാപക പ്രതിഷേധം.

രാഘവനെ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. എംകെ രാഘവന്‍ എംപിയായിരുന്ന കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഘവന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

അതേ സമയം, തനിക്കെതിരെയുള്ള വീഡിയോ കെട്ടിച്ചമച്ചതാണെന്ന വാദവുമായി എംകെ രാഘവന്‍ രംഗത്തെത്തി. ആരോപണം തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും രാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here