വീണ്ടും ‘ആയിരം കണ്ണുമായി’ ഗ്രേഡി ജെബി ജംഗ്ഷനില്‍

അമേരിക്കന്‍ ടെക്‌സസ് സ്വദേശി ഗ്രേഡി ലോങ്ങ് എന്ന ഗായകന്‍ വിവാഹം കഴിച്ചത് മലയാളിയായ സുജയെ ആണ്. സംഗീതമാണ് ഗ്രേഡിയെയും സുജയെയും തമ്മില്‍ ബന്ധിപ്പിച്ച ഘടകം. രണ്ടു സംസ്‌കാരങ്ങളെ ഒന്നിപ്പിച്ച അവരുടെ ജീവിതത്തിലേക്ക് മൂന്നു കുഞ്ഞുങ്ങള്‍ കൂടി ഇടം പിടിച്ചു.

സുജയിലൂടെ മലയാള സിനിമാഗാനങ്ങള്‍ കേട്ട ഗ്രേഡി, നോക്കെത്താദൂരത്തു എന്ന ചിത്രത്തില്‍ ജെറി അമല്‍ദേവ് സംഗീതം നല്‍കിയ ആയിരം കണ്ണുമായി എന്ന പ്രശസ്ത മലയാള ചലച്ചിത്ര ഗാനം ഹൃദ്യസ്ഥമാക്കി. മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന ഈ ഗാനം കൈരളി- ഗന്ധര്‍വസന്ധ്യയുടെ വേദിയില്‍ ഗ്രേഡി അതിമനോഹരമായി ആലപിച്ചു.

ഗാനഗന്ധര്‍വന്‍ യേശുദാസും ജെറി അമല്‌ദേവുമടക്കം ഒട്ടേറെ പ്രമുഖര്‍ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ഗ്രേഡിയുടെ പാട്ട് കേട്ടിരുന്നത്.

കൈരളി ടിവിയുടെ ആ വീഡിയോ അധികം താമസിയാതെ വയറല്‍ ആകുകയും ചെയ്തു. പിന്നീടും ഗ്രേഡി പല മലയാളം പാട്ടുകളും പാടി അതിശയിപ്പിച്ചു. ഒരു മലയാള സിനിമയിലും പാടി.

ഗ്രേഡിയും സുജയും അവരുടെ മൂന്നു മക്കളും കൂടി ജെബി ജങ്ഷനിലെത്തിയത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം ആകും സമ്മാനിക്കുക. ആയിരം കണ്ണുമായി എന്ന ഗാനം ഗ്രേഡി ജെ ബി ജങ്ഷനിലും ആലപിച്ചു.

ഗ്രേഡിയുടെയും സുജയുടെയും അമേരിക്കന്‍ ജീവിതവും കേരളത്തിലെ ഒരു വര്‍ഷക്കാലജീവിതവും പങ്കുവയ്ക്കുന്ന രസകരമായ ജെബി ജങ്ഷന്‍ ഇന്ന് രാത്രി 9 മണിക്ക് കൈരളി ടിവിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here