നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും; ഇതുവരെ സമര്‍പ്പിക്കപ്പെട്ടത് 154 പത്രികകള്‍

തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും.

നാളെ പത്രികകളുടെ സൂക്ഷമ പരിശോധന നടക്കും. ഏപ്രില്‍ എട്ടുവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രികകള്‍ പിന്‍വലിക്കാം. സംസ്ഥാനത്ത് ഇതുവരെ സമര്‍പ്പിക്കപ്പെട്ടത് 154 പത്രികകളാണ്.

സംസ്ഥാനത്തെ പൂര്‍ണമായും തെരഞ്ഞെടുപ്പ് ചൂടിലെയ്ക്ക് ഇറക്കിവിട്ടാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞ മാസം 28ന് ആരംഭിച്ചത്. ഇന്നിപ്പോള്‍ ആ അവേശം അതിന്റെ കൊടുമുടുയിലെത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് പത്രികാ സമര്‍പ്പണം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കുന്നത്. നാളെയാണ് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന.

ഏപ്രില്‍ എട്ടു വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 മണിവരെയായി ജില്ലാ വരണാധികാരിയാണ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും പത്രികകള്‍ സ്വീകരിച്ചത്. ഇതുവരെ ആകെ സമര്‍പ്പിച്ച പത്രികളുടെ എണ്ണം 154ലാണ്. കഴിഞ്ഞ ദിവസം മാത്രം സമര്‍പ്പിച്ചത് 41 പത്രികകളാണ്.

ഇത്തവണ 2 കോടി 60 ലക്ഷത്തോളം വോട്ടര്‍മാരാകും അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക.
ഏപ്രില്‍ 23നാണ് കേരളം പോളിംഗ് ബുത്തിലെത്തുക. വോട്ടെണ്ണല്‍ മേയ് 23നും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News