തൃശൂർ ചിയ്യാരത്ത് വിദ്യാർത്ഥിനിയെ തീ വെച്ച് കൊലപ്പെടുത്തി. ചിയ്യാരം സ്വദേശിനിയും ബി ടെക് വിദ്യാർത്ഥിനിയുമായ നീതു(22)ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷ്(32) പൊലീസ് കസ്റ്റഡിയിൽ. ഇയാളെ സംഭവ സ്ഥലത്ത്‌ നിന്ന് നാട്ടുകാർ പിടികൂടി.

പ്രണയം നിരസിച്ചത് കൊലപാതക കാരണം എന്ന് നാട്ടുകാർ വീട്ടിൽ കയറിയ പ്രതി പെണ്‍കുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കുക ആയിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. വടക്കേക്കാട് സ്വദേശിയായ യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.

ഇന്ന് രാവിലെ വീട്ടിലേക്ക് കയറി വന്ന യുവാവ് കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയ്ക്ക് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു