ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ പുഞ്ചയില്‍ നാണു അന്തരിച്ചു

ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ പുഞ്ചയില്‍ നാണു അന്തരിച്ചു. കണ്ണൂര്‍ തലശ്ശേരി ധര്‍മ്മടം സ്വദേശിയാണ്.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം,സിഐടിയു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ,ചെത്ത് തൊഴിലാളി യൂണിയന്‍ സംസ്ഥാന ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശവസംസ്‌കാരം വൈകുന്നേരം 4 മണിക്ക് പയ്യമ്പലത്ത്.മൃതദേഹം രാവിലെ 9 മണി മുതല്‍ 12 മണി വരെ തലശ്ശേരി സി എച്ച് കണാരന്‍ മന്ദിരത്തിലും ഉച്ചയ്ക്ക് 12.15 മുതല്‍ ഒരു മണി വരെ ചിറക്കുനി അബു ചാത്തുക്കുട്ടി മന്ദിരത്തിലും തുടര്‍ന്ന് 3 മണി വരെ പലയാടുള്ള സ്വവസതിയിലും പൊതുദര്‍ശനത്തിന് വയ്ക്കും.

പുഞ്ചയില്‍ നാണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ ധീരമായ പങ്ക് വഹിച്ച നേതാവാണ് പുഞ്ചയില്‍ നാണുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News