
പി എം നരേന്ദ്ര മോദി എന്ന ചിത്രത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാര്‍ ആക്കിയ ചിത്രമാണ് പി എം നരേന്ദ്ര മോദി.
ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് അമന്‍ പന്‍വര്‍ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് തിങ്കളാഴ്ച വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നത്.
ചിത്രം ഇപ്പോള്‍ റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവ് സതീഷ് ഗെയ്ക്വാദും ചിത്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണം എന്ന ഗെയ്ക്വാദിന്റ ആവശ്യം ബോംബെ ഹൈകോടതി തള്ളിയിരുന്നു. ഈ മാസം 12 നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയുമായി ഒരു ബന്ധമില്ലെന്നും അതുകൊണ്ട് റിലീസ് തടയരുതെന്നുമാണ് ബിജെപിയുടെ നിലപാട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here