റോഡ് ബ്ലോക്ക് ചെയ്ത് ഫോട്ടോഷൂട്ട് നടത്തിയ നടി അര്‍ച്ചന കവിക്ക് വിമര്‍ശനം. കൊച്ചി തോപ്പുംപടി പാലത്തിന് മുകളില്‍ ആണ് റോഡ് ബ്ലോക്ക് ചെയ്ത് അര്‍ച്ചന കവി ഫോട്ടോഷൂട്ട് നടത്തിയത്.

ഫോട്ടോഷൂട്ടിന്റെ വീഡിയോയും അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നില്‍ വണ്ടി വന്ന് നിര്‍ത്തിയിട്ട് പോലും നടിക്ക് യാതൊരു കൂസലുമില്ല.

അര്‍ച്ചനക്കെതിരെ റോഡ് ബ്ലോക്ക് ചെയ്തതിന് കേസെടുക്കണം എന്നാണ് ചിലര്‍ പറയുന്നത്. വിവാഹ ശേഷം അര്‍ച്ചന സിനിമകളില്‍ സജീവമല്ല.