ജീവിക്കാനായി ആക്രിക്കച്ചവടം നടത്തി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്ക് വസ്ത്രം തയ്ച്ചു; ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീനില്‍ നിറഞ്ഞാടി

തീയേറ്ററുകളില്‍ ഹിറ്റായി ഓടുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അടുത്ത സഹായിയായി അഭിനയിച്ച മുരുകന്‍ മാര്‍ട്ടിനാണ് ഇപ്പോള്‍ താരം. ഒരു ഫൈറ്റ് സീനില്‍ എതൊരു ആരാധകനും കൊതിക്കുന്ന രീതിയില്‍ ആയിരുന്നു മുരുകന്റെ ഭാവങ്ങള്‍.

അനുരാഗ കരിക്കിന്‍ വെള്ളം, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അങ്കമാലി ഡയറീസ്, കലി എന്നിങ്ങനെ പോകുന്നു മുരുകന്റെ ചിത്രങ്ങള്‍.

പക്ഷേ അത്ര എളുപ്പത്തില്‍ സിനിമയില്‍ എത്തിയ ആളല്ല മുരുകന്‍. ആക്രിക്കച്ചവടം മുതല്‍ പല ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ട്. പിന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കുമ്പോള്‍ ആണ് കോസ്റ്റിയൂമര്‍ മഹിയെ പരിചയപ്പെടുന്നതും പിന്നീട് അതിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here