നോ പാര്‍ക്കിങ്ങില്‍ വണ്ടിയിട്ടാല്‍ ശിക്ഷയിങ്ങനെ; ഇത് തമിഴ്‌നാട് സ്‌റ്റൈല്‍

പൊതുനിരത്തുകളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വരുമ്പോള്‍ നോ പാര്‍ക്കിങ്ങ് മേഖലകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് എല്ലാ നഗരങ്ങളിലും സാധാരണമാണ്. ചെറിയ പിഴ, കൂടിപ്പോയാല്‍ പൊലീസ് സ്റ്റേഷനില്‍ പൊയി വാഹനം തിരികെയെടുക്കേണ്ടി വരും ഇതാണ് പൊലീസ് പരമാവധി നല്‍കുന്ന ശിക്ഷ.

ഈ ധാരണയ്ക്ക് മാറ്റം വരുത്തുകയാണ് ചെന്നൈ പൊലീസ്. നിരോധിത മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം പൊലീസ് ലാത്തിയുപയോഗിച്ച് തല്ലി തകര്‍ത്തു. സ്‌കൂട്ടറിന്റെ മീറ്റര്‍, ഹെഡ്ലാമ്പ്, ടെയ്ല്‍ ലാമ്പ് എന്നിവയെല്ലാം പൊലീസ് അടിച്ചുപൊളിച്ചു. സ്‌കൂട്ടര്‍ തകര്‍ക്കുന്നത് കണ്ട് ഉടമ ഓടിയെത്തുന്നതുവരെ പൊലീസുകാരന്‍ ഈ പ്രവൃത്തി തുടര്‍ന്നു.

ഈ സമയം അതുവഴി പോയ യാത്രക്കാരനാണ് ഈ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയെടുത്തയാളെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്താനെത്തുന്നതും വീഡിയോയില്‍ കാണാം.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തോളം പേരാണ് കണ്ടത്. ഷെയര്‍ ചെയ്തത് കാല്‍ലക്ഷത്തോളം പേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News