ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ എം കെ രാഘവന്റെ കണ്ണീര്‍ നാടകം

കോഴ അഴിമതി ചോദ്യങ്ങൾക് മുന്നിൽ മറുപടി പറയാൻ കഴിയാതെ കണ്ണീർനാടകവുമായി എം കെ രാഘവൻ .ദേശീയ മാധ്യമം പുറത്തു് വിട്ട വാർത്തക്ക് പിന്നിൽ കോഴിക്കോട്ടെ സിപിഐഎം എന്ന് മറുപടി . ചോദ്യങ്ങൾക് ഉത്തരം പറയാതെ രാഘവൻ പിന്മാറിയപ്പോൾ മറുപടി നല്കിയത് ഡി സി സി പ്രസിഡന്റ്

കോഴയുമായി ബന്ധപെട്ട ചോദ്യങ്ങൾക് കൃത്യയമായ മറുപടി നല്കാൻ എം കെരാഘവന് കഴിഞ്ഞില്ല .വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ മറുപടി പറയാൻആവാതെ പ്രതിരോധത്തിൽ ആവുകയായിരുന്നു എം കെ രാഘവൻ .

പുറത്തു വന്ന വീഡിയോക്ക്  പിന്നില്‍ തന്റെ ശബ്ദം ആണെന്ന്സമ്മതിച്ച രാഘവന്‍ പിന്നീട് അത് എഡിറ്റ് ചെയ്തതാണെന്ന് പറഞ്ഞു.  ചോദ്യങ്ങള്‍ക്ക്  മുന്നില്‍ കണ്ണീര്‍പോഴിച്ചായിരുന്നു പിന്നീട്മറുപടി.

ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ എം കെ രാഘവന് പകരം മറുപടി പറയാന്‍ എത്തിയ ഡിസിസി പ്രസിഡന്റെ പീപ്പിള്‍ ടീവിക്ക് എതിരെ ആയിരുന്നു ആരോപണം ഉന്നയിച്ചത്.

വാര്‍ത്തക്ക് പിന്നില്‍ സിപിഐഎം ആണെന്നും ദേശീയ ചാനലുമായി സിപിഎമ്മിന് ബന്ധം ഉണ്ടെന്നും സിദ്ദിഖ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News