എം.കെ.രാഘവനെതിരെ സ്റ്റിങ്ങ് ഓപ്പറേഷന്‍ നടത്തിയ ഹിന്ദി ചാനലിനെ അഭിനന്ദിച്ച് മഹാരാഷ്ട്രയിലെ കോണ്ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥിരാജ് ചൗഹാന്‍

എം.കെ.രാഘവനെതിരെ സ്റ്റിങ്ങ് ഓപ്പറേഷന്‍ നടത്തിയ ഹിന്ദി ചാനലിനെ അഭിനന്ദിച്ച് മഹാരാഷ്ട്രയിലെ കോണ്ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥിരാജ് ചൗഹാന്‍ രംഗത്ത്.

എം.പിമാരുടെ അഴിമതിയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായി അന്വേഷിക്കണം.സ്റ്റിങ്ങ് ഓപ്പറേഷനില്‍ കുടുങ്ങിയ മഹാരാഷ്ട്രയിലെ എം.പിയെ തിരഞ്ഞെടുപ്പില്‍ നിന്നും അയോഗ്യനാക്കണമെന്നും പൃഥിരാജ് ചൗഹാന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ മൂന്ന് എംപിമാരടക്കം 18 എം.പിമാര്‍ കുടുങ്ങിയ സ്റ്റിങ്ങ് ഓപ്പറേഷനെ പിന്തുണച്ചും ന്യായീകരിച്ചും കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പൃഥിരാജ് ചൗഹാന്‍ രംഗത്ത് എത്തി.

ചാനല്‍ നടത്തിയത് അഭിനന്ദനാര്‍ഹമായ കാര്യം. എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷപക്ഷമായ അന്വേഷണം നടത്തണം.സംശുദ്ധമായ തിരഞ്ഞെടുപ്പിനാണ് ചട്ടങ്ങള്‍ ഉള്ളത്.അത് പോലും കാറ്റില്‍ പറത്തിയാണ് അഴിമതികാരായ എംപിമാര്‍ പ്രവര്‍ത്തിക്കുന്നത്.

മഹാരാഷ്ട്രയിലെ വര്‍ധയില്‍ നിന്നും ബിജെപി എം.പി രാമദാസ് സ്റ്റിങ്ങ് ഓപ്പറേഷനില്‍ കുടുങ്ങിയിരുന്നു.എം.കെ.രാഘവന്‍ 20 കോടി രൂപ പ്രചാരണത്തിന് വേണമെന്ന് പറഞ്ഞെങ്കില്‍ 25 കോടി രൂപ ചിലവാകുമെന്നാണ് മഹാരാഷ്ട്ര എംപി പറയുന്നത്.

ഇത്തരക്കാരെ തിരഞ്ഞെടുപ്പില്‍ നിന്നും അയോഗ്യരാകണമെന്നും പൃഥിരാജ് ആവശ്യപ്പെടുന്നു. മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുടെ പ്രസ്ഥാവന സ്റ്റിങ്ങ് ഓപ്പറേഷനില്‍ ഉള്‍പ്പെട്ട എം.പിമാരെ വെട്ടിലാക്കുന്നു.

ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്ത എം.കെ രാഘവന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നതാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ പൃഥിരാജിന്റെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News