പത്രിക നല്‍കി മടങ്ങവെ സുരേഷ് ഗോപിയുടെ വാഹന വ്യൂഹം സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച് മടങ്ങവെ നടന്നും തൃശൂര്‍ ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയുടെ വാഹന വ്യൂഹത്തിലെ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് സാരമായ പരിക്ക്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചശേഷം ബിജെപി പ്രവര്‍ത്തകര്‍ മുങ്ങി. ദേഹമാസകലം ചതവും തലയ്ക്ക് അടക്കം ഗുരുതര പരിക്കുമായി പാലക്കല്‍ ശങ്കരം പുറത്ത് രമാദേവിയെ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുക്കുകയാണ്.സ്വതന്ത്ര മണ്ഡപം സായാഹ്നപത്രത്തിലെ ജീവനക്കാരിയാണ് രമ.

തൃശൂര്‍ വടക്കുംനാഥനിലെ നടുവിലാല്‍ ഗണപതിക്ക് മുന്നില്‍ വെച്ചാണ് സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്ന കാര്‍ രമയുടെ സ്‌കൂട്ടറിനെ ഇടിച്ച് ഇട്ടത്.

സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ രമയെ ആദ്യം ശ്രദ്ധിക്കാതെ കടന്ന് പോകാന്‍ ശ്രമിച്ചെങ്കിലും തുടര്‍ന്ന് നാട്ടുകാര്‍ വണ്ടി തടഞ്ഞതിനെ തുടര്‍ന്ന് ഇടിച്ച കാറിലുണ്ടായിരുവന്നവര്‍ തന്നെ രമയെ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ എക്സ് റേ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിനുള്ള പണം തങ്ങളുടെ പക്കല്‍ പണം ഇല്ലെന്നായിരുന്നു BJP പ്രവര്‍ത്തകരുടെ വാദം.ഇന്നോവ ക്രിസ്റ്റ കാറാണ് രമയേയും സ്‌കൂട്ടറിനെയും ഇടിച്ചിട്ടത്.

പണം പിന്നാലെ എത്തിക്കാം എന്ന് പറഞ്ഞ് മുങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ പിന്നാലെ വന്ന് രമയ്ക്ക് 200 രൂപ നല്കി മടങ്ങി പോയി.രമയെ ആശുപത്രിയില്‍ ആക്കാന്‍ എത്തിയവരുടെ കയ്യില്‍ രാഖി ചരട് ഉണ്ട് എന്നത് മാത്രമാണ് ആകെയുള്ള തെളിവ്.

ഇവര്‍ വന്ന കാറിന്റെ ദൃശ്യം ആശുപത്രി സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട് എന്നത് പ്രതികളെ കണ്ടെത്താന്‍ സഹായകമാകും.സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാകട്ടെ ആശുപത്രിയിലേക്ക് എത്തിയതുമില്ല.തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിനം തന്നെ വീട്ടമ്മയെ ആശുപത്രിയില്‍ ആക്കിയ സുരേഷ് ഗോപിക്ക് എതിരെ കടുത്ത പ്രതിഷേധമാണ് നാട്ടുകാര്‍ക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News