ആലപ്പുഴ: ആലപ്പുഴ നഗരമധ്യത്തില്‍ തനിച്ച് താമസിച്ചിരുന്ന വീട്ടില്‍ വീട്ടമ്മ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കരുതികൂട്ടിയുള്ള കൊലയെന്ന് തെളിഞ്ഞു. രണ്ട് സ്ത്രീകളടക്കം മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ എം ടോമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 12നാണ് തിരുവമ്പാടി യില്‍ താമസിച്ചിരുന്ന മേരി ജാക്വലിന്‍(52) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

പുന്നപ്ര പണിക്കര്‍വെളിയില്‍ അജ്മല്‍ എന്ന നജ്മല്‍(28), ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡ് തൈപ്പറമ്പില്‍ മുംതാസ്(46) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ട വീട്ടമ്മയില്‍ നിന്ന് അപഹരിച്ച സ്വര്‍ണാഭരണം വില്‍ക്കാന്‍ സഹായിച്ച സംഭവത്തില്‍ ലൈംഗിക തൊഴിലാളിയായ സീനത്തും അറസ്റ്റിലായി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, കൊല്ലപ്പെട്ട ജാക്വലിന്‍ പലിശക്ക് ധാരാളം പേര്‍ക്ക് പണം കൊടുത്തിട്ടുണ്ട് പ്രതികള്‍ ജാക്വലിനെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സംഭവദിവസമായ മാര്‍ച്ച് 11ന് ഉച്ചയോടുകൂടി ഈ വീട്ടിലെത്തുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് മുന്‍ നിശ്ചയിച്ച പ്രകാരം മുംതാസിനെ കാവല്‍നിര്‍ത്തി മദ്യലഹരിയില്‍ പ്രതി മരിച്ച സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം മനപൂര്‍വ്വം പ്രതിഫലം നല്‍കാതെ വാക്ക് തര്‍ക്കം ഉണ്ടാവുകയും മര്‍മഭാഗങ്ങളില്‍ മര്‍ദ്ധിക്കുയും ചെയ്തു.
തുടര്‍ന്ന് മരണാവസ്ഥയിലായ സ്ത്രീയെ രണ്ടുപേരും കൂടി വിവസത്രയാക്കി കട്ടിലില്‍ കിടത്തി ആഭരണങ്ങള്‍ അഴിച്ചെടുത്തശേഷം വീട് മുഴുവന്‍ പരിശോധന നടത്തുകയും തെളിവ് നശിപ്പിക്കാന്‍ ജാക്വലിന്റെ ശരീരം മുഴുവന്‍ എണ്ണ തേച്ച് കിടത്തി വീടും പൂട്ടി സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.

ആഭരണങ്ങള്‍ ആലപ്പുഴയില്‍ സെക്സ് വര്‍ക്കുകാരുടെ ലീഡറായ സീനത്ത് മുഖാന്തരം അജ്മല്‍ ആലപ്പുഴ മുല്ലക്കലിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തുകയായിരുന്നു

പ്രതിഫലമായി ഒരു മോതിരവും രണ്ടായിരം രൂപയും സീനത്തിന് നല്‍കിയിരുന്നു. മരണം നടന്ന വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട മൊബൈല്‍ ഫോണും പണവും ആഭരണങ്ങളും പോലീസ് പിടിച്ചെടുത്തു.

പിടിയിലായ പ്രതി അജ്മല്‍ അമ്പലപ്പുഴയിലും പുന്നപ്രയിലും സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ പരുക്കുകളൊന്നും കാണപ്പെട്ടിരുന്നില്ല.എങ്കിലും വിശദമായ ശാസ്ത്രീയ പരിശോധനയില്‍ ഇതൊരു കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ എം ടോമിയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ അഡീഷനല്‍ SP ബി കൃഷ്ണകുമാര്‍, ആലപ്പുഴ DYSP ബേബി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ