മധുരരാജ രണ്ടാം വരവാണെന്ന് സിനിമയിലെ നായകന്‍ മമ്മുട്ടി. നന്മയുടെ ഭാഗത്ത് നില്‍ക്കുന്ന സിനിമയാണ് മധുര രാജയെന്നും എല്ലാ തരക്കാരെയും തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും മമ്മുട്ടി പറഞ്ഞു. മധുര രാജ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മുട്ടി.

മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സിനിമയാണ് മധുര രാജയെന്നും മമ്മുട്ടി പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ വെച്ചാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

വ്യത്യസ്തമായ അനുഭവങ്ങളുമായി എത്തുന്ന മധുര രാജ എല്ലാ അര്‍ത്ഥത്തിലും വിഷുക്കണിയായി മാറുമെന്ന് നടന്‍ സലീം കുമാര്‍ പറഞ്ഞു.

അഭിനേതാക്കളായ അനുശ്രീ, രമേശ് പിഷാരടി,ബൈജു ജോണ്‍സണ്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്‍, ചിത്രത്തിന്റെ നിര്‍മ്മാതാവ് നെല്‍സണ്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഏപ്രില്‍ I2 നാണ് മധുര രാജ തിയേറ്ററുകളിലെത്തുക