വടകരയെ ആവേശക്കടലാക്കി എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജന്റെ പൊതു പര്യടനം തുടരുന്നു

വടകരയെ ആവേശക്കടലാക്കി എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജന്റെ പൊതു പര്യടനം തുടരുന്നു. പേരാമ്പ്ര മണ്ഡലത്തിൽ ആവേശകരമായ വരവേൽപാണ് പി ജയരാജന് ലഭിച്ചത്.

പേരാമ്പ്രയിലെ മലയോര മേഖലയിൽ നിന്നായിരുന്നു പി ജയരാജന്റെ പര്യടനം ആരംഭിച്ചത് .ഓരോ കേന്ദ്രങ്ങളിലും നൂറ് കണക്കിന് പേർ പ്രിയ സ്ഥാനാർത്ഥിയെ വരവേൽക്കാനെത്തിയത്. കൊടും ചൂടിനെ പോലും വക വെക്കാതെയായിരുന്നു വോട്ടർമാർ പി ജയരാജനെ സ്വീകരിച്ചത് .

പ്രായമായവരും കുട്ടികളും യുവതീയുവാക്കളുമെല്ലാം സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി .വടകര തിരിച്ച് പിടിക്കുമെന്ന് പി ജയരാജൻ പറഞ്ഞു. udf സ്ഥാനാർത്ഥി കെ മുരളീധരൻ പൊതു പര്യടനത്തിനൊപ്പം കുടുംബയോഗങ്ങളിലും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News