പാട്ടും നൃത്തവുമായി ആഘോഷ രാവൊരുക്കി കൈരളി ടി വി കോട്ടക്കല്‍ ഫെസ്റ്റ്.  ചലച്ചിത്ര പിന്നണി റിയാലിറ്റി ഷോ താരങ്ങള്‍ വേദിയിലെത്തിയതോടെ കോട്ടക്കല്‍ ആവേശക്കടലായി ആവേശം നിറഞ്ഞ ചുവടുകളോടൊപ്പം ജനപ്രിയ ഗായകരുമെത്തിയതോടെ കോട്ടക്കല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകി മറിഞ്ഞു.

കുട്ടിപ്പട്ടുറുമാല്‍ ഫെയിം യുംന അജിന്‍, പിന്നണി ഗായകരായ നജിം അര്‍ഷാദ്, ശ്രീനാഥ് ശിവശങ്കരന്‍, ജിഷ നവിന്‍ തുടങ്ങിയവര്‍ ഇശല്‍ മഴ പെയ്യിച്ച രാവില്‍ റിമി ടോമിയെത്തിയത് ആവേശം വാനോളമുയര്‍ത്തി. കോട്ടക്കല്‍ ഫെസ്റ്റിനോടനുബന്ധിച്ചാണ് കൈരളി ടിവി ആഘോഷരാവൊരുക്കിയത്.

ചടങ്ങില്‍ പി എം വാര്യര്‍, യു എ നസീര്‍, എന്‍ എ എം കെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍ എ മമ്മൂട്ടി തുടങ്ങിയവരെ ആദരിച്ചു. കൈരളി ടി വി മാര്‍ക്കറ്റിങ് വിഭാഗം തലവന്‍മാരയ ബി പ്രതാപ് ചന്ദര്‍, എ എസ് ജയശങ്കര്‍, എ ജെ പീറ്റര്‍, അജയന്‍ അമ്പലപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു