ബൈജു ചേട്ടന്റെ വലിയ കട്ടൗട്ട് ഒക്കെ വച്ചിട്ടുണ്ടല്ലോ തിരുവനന്തപുരത്ത്…. അത് ഞാന്‍ കാശ് മുടക്കി വച്ചത്, 15000 രൂപയാണ് ഒരെണ്ണത്തിന്‌

വര്‍ഷങ്ങളായി സിനിമയില്‍ തുടര്‍ന്ന് ചെയ്യുന്ന വേഷങ്ങളിലൂടെ എല്ലാവരുടെ പ്രിയപ്പെട്ടവന്‍ ആയി മാറിയ നടനാണ് ബൈജു. തിരുവനന്തപുരം ഭാഷ ഇത്രയും വൃത്തിയായി പറയുന്ന നടന്മാര്‍ വളരെ കുറവാണ്.

മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന ചിത്രത്തിലേ അദ്ദേഹത്തിന്റെ വേഷവും ഒരുപാട് കയ്യടികള്‍ നേടുന്നു. ഇപ്പോള്‍ നാദിര്‍ഷ ഒരുക്കുന്ന മേരാ നാം ഷാജി എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുകയാണ് ബൈജു.

തിരുവനന്തപുരത്ത് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഒരു വലിയ കട്ട്ഔട്ട് വച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഇന്നലെ എത്തിയ ഫെയ്‌സ്ബുക്ക് ലൈവില്‍ രസകരമായ മറുപടി നല്‍കുകയാണ് അദ്ദേഹം.

ബൈജു ചേട്ടന്റെ ഒരു വലിയ കട്ടൗട്ട് ഒക്കെ വച്ചിട്ടുണ്ടല്ലോ…

അതു ഞാന്‍ കാശ് കൊടുത്ത് വച്ചത്.. ഒരെണ്ണത്തിന് 15000 രൂപയാണ് വില..അല്ലാതെ എനിക്ക് ഫാന്‍സ് ഒന്നും ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here