മൂന്നാം ലിംഗമെന്നും നപുംസകമെന്നുമൊക്കെ വിളിക്കുന്ന സമൂഹത്തിലേക്ക് അവരുടെ കഥ പറയുന്ന സിനിമയുമായി ചെന്നാല്‍ വാണിജ്യപരമായി വിജയിക്കുമോ എന്ന ഭയം ആയിരിക്കണം ; ഫെയ്സ്ബുക്ക് പോസ്റ്റ്

മലയാള സിനിമയില്‍ എന്നും അപഹാസ്യപരമായും കോമഡിക്ക് വേണ്ടി കോപ്രായത്തരങ്ങള്‍ കാണിക്കുന്നവരുമായിട്ടാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ എന്നും അവതരിപ്പിച്ചിട്ടുള്ളത്.

അതില്‍ നിന്നും വ്യത്യസ്തമായി ഉള്ളത് ചിലത് മാത്രമാണ്. ചിലര്‍ ആരും അവരെക്കുറിച്ച് സിനിമ എടുക്കാന്‍ തന്നെ മടിക്കുന്നു. മലയാള സിനിമയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രങ്ങളെക്കുറിച്ചുളള വൈറല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാള സിനിമ ഇനിയും വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത ഒരു വിഭാഗമാണ് ട്രാന്‍സ് ജെന്‍ഡര്‍സ്.
ഉപയോഗിച്ചിട്ടില്ല എന്നല്ല പറഞ്ഞത് വേണ്ടവിധത്തില്‍ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം.
പലരും ഈ വിഷയത്തില്‍ കൈവയ്ക്കാന്‍ മടിക്കുന്നത് അതിനെ പറ്റി വ്യക്തമായ ധാരണയോ അറിവോ ഇല്ലാത്തതുകൊണ്ടാകാം.

ട്രാന്‍സ് ജന്‍ഡേഴ്‌സിന്റെ മാനസിക ഭാവങ്ങളെ പറ്റി പൊതു സമൂഹത്തിലെ ഭൂരിഭാഗം പേര്‍ക്കും അറിവില്ല എന്നത് തന്നെയാണ് സത്യം. ശരിക്കും അവരെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നു പോലും അറിയാത്തൊരു സമൂഹമുണ്ട്.

ഒന്‍പതെന്നും ശിഖണ്ടിയെന്നും മൂന്നാം ലിംഗമെന്നും ഹിജടയെന്നും നപുംസകമെന്നുമൊക്കെ കളിയാക്കി വിളിക്കുന്ന ഒരു സമൂഹത്തിനു മുന്നിലേക്ക് അവരുടെ കഥ പറയുന്ന സിനിമയുമായി ചെന്നാല്‍ വാണിജ്യപരമായി വിജയിക്കുമോ എന്ന ആശങ്ക ആയിരിക്കണം. വാണിജ്യപരമായി വിജയിക്കണമെങ്കില്‍ മലയാളി പ്രേക്ഷകനെ കോമാളിത്തരം കാണിച്ചു ചിരിപ്പിക്കണം. കോമഡി റിയാലിറ്റി ഷോകളില്‍ പോലും ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ബോഡി ഷെയിമിങ് നേരിടുന്ന ഒരു വിഭാഗം ഇവര്‍ തന്നെയാണ്.
അല്പമെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങളോട് നീതി പുലര്‍ത്തിയ ചിത്രങ്ങളാണ് അര്‍ദ്ധനാരി, ആഭാസം, ഇരട്ട ജീവിതം എന്നിവയൊക്കെയാണെന്നാണ് എനിക്ക് തോന്നിയത്.
അര്‍ദ്ധനാരിയില്‍ മനോജ്‌കെ ജയനും തിലകനുമൊക്കെ മത്സരിച്ച് അഭിനയിച്ചു ട്രാന്‍സ് ജെന്‍ഡര്‍സിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കാന്‍ നോക്കിയെങ്കിലും ദയനീയമായി പരാചയപ്പട്ടു പോകുന്ന അവസ്ഥയാണ് കണ്ടത്. ഹിജഡകളുടെ കോമാളിത്തരം എന്നൊക്കെ അന്നത്തെ ഏതോ റിവ്യൂ വായിച്ചതായും ഓര്‍ക്കുന്നു. പക്ഷേ അങ്ങനൊരു പരീക്ഷണ സിനിമ നിര്‍മ്മിക്കാന്‍ കാണിച്ച എംജി ശ്രീകുമാറെന്ന വ്യക്തിത്തത്തോട് അന്നേ ബഹുമാനം കൂടി..
ആണിന്റെ ഉള്ളിലുള്ള പെണ്ണെന്ന ഭാവവും പെണ്ണിന്റെ ഉള്ളിലുള്ള ആണെന്ന ഭാവവും തമ്മിലുള്ള സംഘര്‍ഷമാണ് ഇരട്ടജീവിതം. ആളൊരുക്കത്തിലും ട്രാന്‍സ്‌ജെന്‍ഡര്‍നെ നല്ല രീതിയില്‍ കാണിച്ചിട്ടുണ്ടെന്നു അറിഞ്ഞു പക്ഷേ കാണാന്‍ കഴിഞ്ഞില്ല. ഇതൊക്കെ തന്നെയും കൊമേഴ്‌സിയല്‍ സിനിമകളുടെ കൂട്ടത്തില്‍ പെടാതെ അവാര്‍ഡ് പടങ്ങള്‍ എന്ന പേരില്‍ ഒതുക്കി നിര്‍ത്തപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
മലയാളി പ്രേകഷകന് വേണ്ടത് ചാന്തുപൊട്ടിലെ രാധയും, മായാമോഹിനിയിലെ ദിലീപും, 101 വെഡിങ്ങിലെ ജയസൂര്യയും ഒക്കെയാണ്.

ചാന്ത്‌പൊട്ടില്‍ ദിലീപ് അവതരിപ്പിക്കുന്നത് ട്രാന്‍സ്ജന്‍ഡര്‍ അല്ല എങ്കില്‍ കൂടി ട്രാന്‍സ്ജന്‍ഡര്‍ എന്നാല്‍ അതാണെന്ന് തെറ്റുധരിച്ച ഒരാളായിരുന്നു പലരെയും പോലെ ഞാനും. പലരുടെയും ആ തെറ്റിദ്ധാരണ പല ട്രാന്‍സ്!ജന്‍ഡറുകള്‍ക്കും മാനഹാനി വരെ ഉണ്ടാക്കിയിട്ടുണ്ടെന്നു പിന്നീട് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

പ്രേക്ഷകരെ അതില്‍ നിന്നും മാറ്റി ചിന്തിപ്പിക്കുകയും ചിന്താഗതികളുടെ നിലവാരം ഉയര്‍ത്തുകയും ചെയ്ത ഒരു ചിത്രമമാണ് ഞാന്‍ മേരിക്കുട്ടി. അതില്‍ ഒരിടത്തും ജയസൂര്യയെ കാണാനില്ലാരുന്നു പൂര്‍ണ്ണമായും ഒരു ട്രാന്‍സ് sexualന്റെ എല്ലാ ഭാവങ്ങളോടും കൂടി അദ്ദേഹം അത് അവതരിപ്പിച്ചു.

പക്ഷേ ഒരിക്കലും ഒറ്റയ്ക്ക് പോരാടി മുന്‍നിരയിലേക്ക് വന്നവര്‍ അല്ല ട്രാന്‍സ് വ്യക്തികള്‍ അവര്‍ക്ക് അവരുടേതായ കൂട്ടായ്മയും മറ്റുമുണ്ട്. ട്രാന്‍സ് വ്യക്തികളുടെ സ്വാഭാവിക ജീവിതത്തില്‍ നിന്നും വ്യത്യസ്തമാണ് മേരിക്കുട്ടി എന്നൊതൊഴിച്ചാല്‍ ഇങ്ങനൊരു വിഷയം തിരഞ്ഞെടുത്തു അതിനെ വാണിജ്യപരമായി വിജയിപ്പിക്കാന്‍ സാധിച്ചതില്‍ രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്‍ വിജയിച്ചു. നമുക്ക് ചുറ്റുമുള്ള സമൂഹങ്ങളിലെ ആളുകളുടെ കാഴ്ചപ്പാടും ചാന്തുപൊട്ടില്‍ നിന്നും മേരിക്കുട്ടി വരെ ആയി മാറിയതില്‍ അഭിമാനിക്കാം..

പക്ഷേ ട്രാന്‍സ് ജെന്‍ഡറുകളുടെ പ്രശ്‌നങ്ങളും അവരുട കഷ്ടപ്പാടുകളും കാണിച്ചു കണ്ണീരൊഴുക്കി കയ്യടി നേടാനുള്ള ഡോക്യുമെന്ററി ആവരുത് മലയാള സിനിമകള്‍.
അവര്‍ക്കും ജീവിതമുണ്ട് പ്രണയമുണ്ട് സന്തോഷങ്ങളുണ്ട് വികാരങ്ങളുണ്ട് അതൊക്കെ എടുത്തു കാട്ടിയുള്ള സിനിമകളാണ് ഉണ്ടാവേണ്ടത്.

ശരിക്കും മലയാള സിനിമ തമിഴ് സിനിമയെ കണ്ടു പഠിക്കണം. കാഞ്ചന സിനിമയില്‍ പഠിച്ചു ഡോക്ടര്‍ ആവുന്ന ട്രാന്‍സ് യുവതിയും, അരുവി സിനിമയില്‍ എയ്ഡ്‌സ് വന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട പെണ്ണിനെ അവസാനം വരെ ചേര്‍ത്തു നിര്‍ത്തുന്ന ട്രാന്‍സ് യുവതിയും, പേരന്‍പ് സിനിമയില്‍ നായികയായി തന്നെ വന്ന ആദ്യ ട്രാന്‍സ് യുവതിയും, പേട്ട സിനിമയില്‍ സാക്ഷാല്‍ രജനികാന്ത് സഹോദരിയുടെ പ്രസവം നോക്കാന്‍ വന്ന് കൈ കൂപ്പി അപേക്ഷിക്കുന്നതും ഇതേ ട്രാന്‍സ് വ്യക്തിത്വങ്ങളുടെ മുന്നിലാണ്.
തമിഴ് സിനിമ ട്രാന്‍സ് ജന്‍ഡര്‍ കമ്മ്യൂണിറ്റിയെ വേര്‍തിരിവ് ഇല്ലാതെ സഹജീവിയായി ഉള്‍ക്കൊണ്ട് മുഖ്യധാരയില്‍ എത്തിക്കുന്നത് മലയാള സിനിമ നോക്കി പഠിക്കേണ്ടത് തന്നെയാണ്.
മലയാളത്തിലിറങ്ങിയ ട്രാന്‍സ് സിനിമകള്‍ മോശം ആണെന്നല്ല പറയുന്നത്. തമിഴിലെ ഈ ചിത്രങ്ങള്‍ എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു വിജയം നേടിയപ്പോള്‍ മലയാളത്തിലെ മേരിക്കുട്ടി ഒഴികെയുള്ള ചിത്രങ്ങള്‍ എത്രപേര്‍ കണ്ടു എന്നതുതന്നെ സംശയമാണ്.
ട്രാന്‍സ് വ്യക്തികള്‍ക്ക് ട്രാന്‍സ്!ജന്‍ഡര്‍ കഥാപാത്രങ്ങളെ ചെയ്യാന്‍ കഴിയു എന്നില്ല. പൂര്‍ണ്ണമായും സ്ത്രീയുടെയും പുരുഷന്റെയും കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. കഴിവിലാണ് കാര്യം..

മലയാള സിനിമയും മാറ്റത്തിന്റെ പാതയിലാണ് ടിനി ടോം ട്രാന്‍സ്!ജന്‍ഡര്‍ ആവുന്ന Operation Arapaima, Viral 2019 സിനിമയ്ക്ക് വേണ്ടി നൗഷാദ് ആലത്തൂര്‍ ട്രാന്‍സ്!ജന്‍ഡര്‍ നു വേണ്ടി മാത്രം നടത്തിയ ഓഡിഷന്‍… ഇതെല്ലാം മലയാള സിനിമയ്ക്ക് പ്രതീക്ഷ നല്‍കുന്നവയാണ്.

ട്രാന്‍സ്!ജന്‍ഡര്‍സ്‌നെ പറ്റിയുള്ള സിനിമ ആസ്വദിക്കണമെങ്കില്‍ ആദ്യം ട്രാന്‍സ്!ജന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍, ഇന്റര്‍ സെക്‌സ്, LGBTQI ഇതൊക്കെ എന്താണെന്ന് സമൂഹം അറിഞ്ഞിരിക്കണം.
പ്രാഥമിക ലൈംഗീക വിദ്യാഭ്യാസം പോലും കിട്ടാത്ത നമ്മുടെ സ്‌കൂളുകളില്‍ നിന്നും ഇതേ പറ്റി ഒരു അറിവ് പോലും നമ്മുടെ കുട്ടികള്‍ക്ക് കിട്ടാന്‍ പോകുന്നില്ല.
ഒരു സിനിമയെങ്കിലും ട്രാന്‍സ്ജന്‍ഡര്‍ ജീവിതങ്ങളിലേക്ക് ഇറങ്ങി ചെല്ലട്ടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News