രാഘവന്റെ കോഴ വാര്‍ത്ത: പിന്നില്‍ സിപിഐഎം ആണെന്ന ആരോപണം ബാലിശമെന്ന് പി മോഹനന്‍ മാസ്റ്റര്‍; ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു; മറുപടി പറയാതെ രാഘവന്റെ കരച്ചില്‍ നാടകം

കോഴിക്കോട്: എംകെ രാഘവന്റെ കോഴ വാര്‍ത്തയ്ക്ക് പിന്നില്‍ സിപിഐഎം ആണെന്ന ആരോപണം ബാലിശമെന്ന് പി മോഹനന്‍ മാസ്റ്റര്‍.

ആരോപണം തെളിയിക്കാന്‍ എംകെ രാഘവനെ വെല്ലുവിളിക്കുന്നു. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ രാഘവന്‍ കരച്ചില്‍ നാടകം നടത്തുന്നെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

ഠഢ 9 വാര്‍ത്തയെ അഭിനന്ദിച്ച കോണ്‍ഗ്രസ് നേതാവ് പ്രിത്വിരാജ് ചൗഹാന്റെ നിലപാടിന് പിന്നിലും സിപിഐഎം ആണോ എന്ന് രാഘവന്‍ വ്യക്തമാക്കണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവിനായി 20 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്ന് രാഘവന്‍ വ്യക്തമാക്കണം. അഞ്ചു കോടി രൂപയുടെ ഓഫര്‍ സ്വീകരിച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്നും മോഹനന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

നടന്നത് നഗ്‌നമായ അഴിമതിയാണെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here