കോഴിക്കോടെത്തിയ പ്രിയങ്കയുടെ ഉറക്കം കളഞ്ഞ ‘വില്ലന്‍’ ഇതാണ്

കോഴിക്കോട്: കോഴിക്കോടെത്തിയ പ്രിയങ്ക ഗാന്ധിയുടെ ഉറക്കം കളഞ്ഞ വില്ലന്‍ ഒരു മരപ്പട്ടിയാണ്.

രാത്രിയില്‍ പ്രിയങ്ക തങ്ങിയത് വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസിലായിരുന്നു. രാത്രി രാഹുല്‍ ഗാന്ധിക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തിയശേഷം പതിനൊന്നരയോടെയാണ് ഉറങ്ങാനായി പ്രിയങ്ക മുറിയിലെത്തിയത്.

ശേഷമാണ് വില്ലന്റെ രംഗപ്രവേശം. പുതിയ അതിഥിയെ എത്തിയതറിഞ്ഞ മരപ്പട്ടി തട്ടിന്‍പുറത്ത് കിടന്ന് ഓടാന്‍ തുടങ്ങി.

തട്ടും മുട്ടുമായി ഭയങ്കര ബഹളം. മരപ്പട്ടിക്കെന്ത് പ്രിയങ്ക ഗാന്ധി. ഉറങ്ങാനാവാതെ ഒടുവില്‍ സഹിക്കെട്ട പ്രിയങ്ക തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

പരിശോധന നടത്തിയ ഉദ്യോഗസ്ഥരാണ് പ്രിയങ്കയുടെ ഉറക്കം കെടുത്തിയത് തട്ടിന്‍പുറത്തെ സ്ഥിരതാമസക്കാരായ മരപ്പട്ടികളാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയിലേക്ക് പ്രിയങ്കയെ മാറ്റുവാന്‍ തീരുമാനിക്കുകയും വാഹനവ്യൂഹം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശവും ലഭിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനിടെ മരപ്പട്ടി ശല്യപ്പെടുത്തല്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഹോട്ടലിലേക്ക് പോകേണ്ട എന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News