
കൊച്ചി: റിലയന്‍സ് ജിയോ ഡിജിറ്റല്‍ സര്‍വിസസും രാജ്യത്തെ മുന്‍ നിര മൊബൈല്‍ ഓഡിയോ ചാറ്റ് സര്‍വീസ് പ്ലാറ്റ്‌ഫോര്‍മായ ഹാപ്റ്റിക് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റേഡുമായി യോജിച്ചു പ്രവര്‍ത്തിക്കും.
ഇത് സംബന്ധിച്ചു ധാരണപത്രത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രിസും ഹാപ്റ്റിക്കും ഒപ്പ് വെച്ചു. ധാരണയനുസരിച്ച് 700 കോടി രൂപയുടെ പ്രവര്‍ത്തന സംരഭത്തിന് ഇരുവരും തുടക്കം കുറിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് ജിയോ സര്‍വിസസ് 230 കോടി രൂപ ഉടന്‍ മുതല്‍ മുടക്കാനും ധാരണയായി.
രാജ്യത്തെ മുന്‍നിര ചാറ്റ് അധിഷ്ഠിത വര്‍ച്ചുയല്‍ അപ്പ്‌ളികേഷനാണ് എ ഐ പ്ലാറ്റ്‌ഫോര്‍മിലുള്ള ഹാപ്റ്റിക്. കസ്റ്റമര്‍ സപോര്‍ട്ട്, ലീഡ് ജനറേഷന്‍ എന്നീ മേഖലകളില്‍ മികച്ച പ്രകടമാണ് ഹാപ്റ്റിക് കാഴ്ച വെച്ച് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here