ബിജെപിക്കെതിരെ അതൃപ്ത്തി പരസ്യപ്പെടുത്തി ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന്‍; തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ല

ബിജെപിക്കെതിരെ അതൃപ്ത്തി പരസ്യപ്പെടുത്തി ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന്‍. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് സുമിത്ര പ്രഖ്യാപിച്ചു.

ബിജെപി സ്ഥാപക നേതാക്കളായ മുരളീ മനോഹര്‍ ജോഷിയും എല്‍കെ അദ്വാനിയും നേതൃത്വത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുമിത്രാ മഹാജനും പാര്‍ടിക്കെതിരെ രംഗത്ത് എത്തിയത്.

മുരളീ മനോഹര്‍ ജോഷി കോണ്ഗ്രസ് ടിക്കറ്റില്‍ വാരണാസിയില്‍ മത്സരിക്കുമെന്ന് സൂചന.പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനും നീക്കം.

നരേന്ദ്രമോദി ഏകാധിപത്യത്തില്‍ ലോക്‌സഭ സീറ്റ് പോലും നിഷേധിക്കപ്പെട്ട ബിജെപി സ്ഥാപക നേതാവായ മുരളീ മനോഹര്‍ ജോഷി കോണ്‍ഗ്രസിലേയ്‌ക്കെന്ന സൂചനയാണ് പുറത്ത് വരുന്നത്.

കോണ്ഗ്രസ് നേതാക്കള്‍ പല തവണ മുരളീ മനോഹര്‍ ജോഷിയുമായി ചര്‍ച്ച നടത്തി. 2014 വരെ അദേഹം പ്രതിനിധീകരിച്ചിരുന്ന വാരണാസി ലോക്‌സഭ മണ്ഡലം വാഗ്ദാനം ചെയ്തു.

സമാജവാദി നേതാവ് അഖിലേഷ് യാദവും മുരളീ മനോഹര്‍ ജോഷിയുമായി സംസാരിച്ചു.വാരണാസിയില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

മോദി എത്തിയതിനെ തുടര്‍ന്ന് വാരണാസിയില്‍ നിന്നും പുറത്താക്കപ്പെട്ട മുരളീ മനോഹര്‍ ജോഷിയ്ക്ക് 2019ല്‍ മത്സരിക്കാന്‍ മണ്ഡലം പോലും ബിജെപി നല്‍കിയില്ല.

ഇതറിയിക്കാന്‍ എത്തിയ ദൂതനോട് മുരളീ മനോഹര്‍ ജോഷി പൊട്ടിത്തെറിച്ചിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം പാര്‍ടിയിലെ നേതൃത്വത്തെ വിമര്‍ശിച്ച് ബ്ലോഗ് എഴുതിയ എല്‍.കെ.ആദ്വാനിയും ബിജെപി വിടുമെന്നാണ് സൂചന.

അദ്വാനിയുടെ ബ്ലോഗിനെ പിന്തുണച്ച് കൊണ്ട് ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തിയതും രാഷ്ട്രിയ നീക്കത്തിന്റെ സൂചന നല്‍കുന്നു.

ഇതിന് പിന്നാലെയാണ് ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന്‍ പാര്‍ടി നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയത്. എട്ട് തവണയായി സുമിത്ര പ്രതിനിധീകരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നതില്‍ സുമിത്രാ പൊട്ടിത്തെറിച്ചു.

ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച സുമിത്ര ഇന്‍ഡോറില്‍ പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ അമിത്ഷായ്ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. പാര്‍ടി സംഘടന സംവിധാനത്തിന്റെ ഭാഗമായാണ് കത്തെഴുതിയതെന്ന് ലോക്‌സഭ സ്പീക്കര്‍ അറിയിച്ചു.

ബിജെപി എം.പിയും മോദി വിമര്‍ശകനുമായ ശത്രുഘനന്‍ സിന്‍ഹ അടുത്ത ദിവസം കോണ്‍ഗ്രസില്‍ ചേരും. കേന്ദ്രനിയമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ബീഹറിനെ പട്‌ന സാഹിബില്‍ മത്സരിക്കും.

ഭാര്യ പൂനം സിന്‍ഹ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ ലഖ്‌നൈവില്‍ മത്സരിക്കും.അതേ സമയം അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവം.

അദ്വാനിയുമായി ബന്ധം പുലര്‍ത്തുന്ന വിദേശകാര്യമന്ത്രി സുഷമസ്വരാജ് മധ്യസ്ഥ ചര്‍ച്ച നടത്തിയേക്കും. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗത്തും മുതിര്‍ന്ന നേതാക്കളെ അവഗണിച്ച മോദി നിലപാടിന് എതിരാണ്. അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് സജീമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News