ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കുകയാണ് ഇടതുപക്ഷത്തിന്‍റെ ലക്ഷ്യം: എസ് രാമചന്ദ്രന്‍ പിള്ള

ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കയാണ് ഇടതുപക്ഷ ലക്ഷ്യമെന്ന് എസ് രാമചന്ദ്രൻ പിള്ള. കോൺഗ്രസ് അഖിലേന്ത്യാ തലത്തിൽ തകർന്നു കൊണ്ടിരിക്കുന്നു.

ഈ ഏകോപനത്തിന് വിരുദ്ധമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. രാഹുലിന്റെ പ്രസംഗവും പ്രവൃത്തിയും തമ്മിൽ ഒരു പൊരുത്തവുമില്ലാത്ത പാപ്പരായ നേതാവ് എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നതെന്നും എസ് രാമചന്ദ്രൻ പിള്ള.

ഇത് ഇനിയും മൂർച്ഛിക്കുമെന്നും രാഹുലും ചെന്നിത്തലയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയെന്നാണ് ചെന്നിത്തലയുടെ പ്രസ്താവനയിലൂടെ മനസ്സിലാക്കേണ്ടതെന്നും എസ് രാമചന്ദ്രൻ പിള്ള കോഴിക്കോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here