‘എന്തുകൊണ്ട് ഇടതുപക്ഷം’ പി രാജീവിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

എറണാകുളം ലോക്സഭാ സ്ഥാനാർത്ഥി പി. രാജീവ് രചിച്ച എന്ത് കൊണ്ട് ഇടത് പക്ഷം എന്ന പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്തു.

രാജ്യത്തെ ഇടത് പക്ഷത്തിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുകയാണ് എന്ത് കൊണ്ട് ഇടത് പക്ഷം എന്ന പുസ്തകം. രാജ്യത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഇടത് പക്ഷം ചെലുത്തുന്ന സ്വാധീനവും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.

ധനമന്ത്രി തോമസ് ഐസക് പുസ്തകത്തിന്റെ ആദ്യ പതിപ്പ് എഴുത്തുകാരി തനൂജ ഭട്ടതിരിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജീവ് ചടങ്ങിലെത്തി നന്ദി രേഖപ്പെടുത്തി. രാജീവ് തന്നെ രചിച്ച കാഴ്ച വട്ടം എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു.

5000 കോടിയിലധികം നിക്ഷേപം വരുന്ന രണ്ടുവർഷങ്ങളിൽ കൊച്ചിയിൽ വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഇത് കൊച്ചിയുടെ നഗരവികസനത്തിന് പുതിയമാനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നഗര വികസനത്തിൻ്റെ ഭാഗമായി ജലഗതാഗത പദ്ധതികൾ, മൂന്ന് ആശുപത്രികളുടെ വികസനം, തീരസംരക്ഷണ പദ്ധതികൾ, സീപോർട്ട്-എയർപോർട്ട് റോഡ് ഫ്ലൈ ഓവറുകൾ പാലങ്ങൾ, പെട്രോകെമിക്കൽ പാർക്ക് എന്നിവയ്ക്കാണ് തുക ചെലവാക്കുന്നത്.

എന്നാൽ കിഫ്‌ബി വഴിയല്ലാതെ ഇവ നടപ്പാക്കാൻ സർക്കാർ 25 വർഷം ഭരണം മാറ്റിവെക്കേണ്ടി വരുമെന്നും ധനമന്ത്രി ഓർമിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News