
ന്യായ് പദ്ധതി പ്രായോഗികമല്ലെന്ന് വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്.
മാതൃക പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തുകയും രാജീവ് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താക്കീത്.
രാഷ്ട്രീയ തീരുമാനങ്ങളെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിന്റെ ലംഘനമാണ് രാജീവ് കുമാറിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ച ഗരീബി ഹഠാവോ, ഭക്ഷ്യ സുരക്ഷാ, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതികളുടെ ഗതിയാകും മിനിമം വേതനത്തിനും എന്നായിരുന്നു രാജീവ് കുമാറിന്റെ വിമര്‍ശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here