മധുരരാജയുടെ ട്രെയിലർ ലോഞ്ച് അബുദാബിയിൽ നടന്നു

മമ്മൂട്ടി നായകനായ മധുരരാജാ സിനിമയുടെ ട്രെയിലർ ലോഞ്ച് അബുദാബിയിൽ നടന്നു.

ട്രെയിലർ ലോഞ്ചില്‍ പങ്കെടുക്കാൻ മമ്മൂട്ടിയും സിനിമയിലെ അണിയറ പ്രവർത്തകരും അബുദാബിയില്‍ എത്തിയിരുന്നു.

അബുദാബി അല്‍ വാദ മാളില്‍ എത്തിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് സിനിമയുടെ ട്രെയിലർ ലോഞ്ച് ചെയ്തത്.

അബുദാബിയിലെ സിനിമ ആസ്വാദകരെ ആവേശത്തിലാക്കിയാണ് മധുരരാജ യുടെ ട്രെയിലർ ലോഞ്ച് നടന്നത് .
അബുദാബി അൽ വാദ മാളിലേക്ക് നേരത്തെതന്നെ ആയിരങ്ങൾ ഒഴുകിയെത്തി.

വൈകുന്നേരം 6 മണിയോടെ മാള്‍ മമ്മൂട്ടി ആരാധകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.

ഏഴുമണിയോടെ താരരാജാവ് വേദിയിലേക്ക് എത്തി. തുടർന്ന് മധുര രാജയുടെ ട്രെയിലർ റിലീസ് ചെയ്തു.
മലയാളികൾക്കുള്ള വിഷുക്കണി ആണ് മധുരരാജ എന്ന് മമ്മൂട്ടി പറഞ്ഞു.

പ്രവാസികളുടെ നിറഞ്ഞ സ്നേഹത്തിനും പിന്തുണക്കും മമ്മൂട്ടി നന്ദി പറഞ്ഞു. മധുരരാജാ സിനിമയിലെ ആക്ഷൻ ഡയലോഗുകളും മമ്മൂട്ടി ആരാധകർക്കായി പങ്കു വെച്ചു.

അഭിനേതാക്കളായ സലിംകുമാർ, അനുശ്രീ, രമേശ് പിഷാരടി, ബൈജു ജോൺസൺ, ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിന്‍, ചിത്രത്തിന്റെ നിർമാതാവ് നെല്‍സണ്‍ തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം വേദിയിലെത്തി.

ലുലു ഗ്രൂപ്പ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ ഹെഡ് നന്ദകുമാറും ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 12നാണ് മധുരരാജ കേരളത്തിലും മറ്റ് രാജ്യങ്ങളിലും റിലീസ് ചെയ്യുന്നത്.

ഫാര്‍സ് ഫിലിംസാണ് മധുരരാജ യുഎഇയിൽ റിലീസ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel