ഇടതുപക്ഷത്തോട് ചേർന്ന് പുതുചരിത്രം രചിക്കാൻ കാർഷിക മണ്ഡലമായ പുതുപ്പള്ളിയൊരുങ്ങി.

നാട്ടിടവഴികളിൽ സൗഹൃദം പുതുക്കി വോട്ടഭ്യർത്ഥിച്ച് എൽ ഡി എഫ് വി എൻ വാസവന്റെ ഉജ്വല പര്യടനം.

കാർഷികോത്പന്നങ്ങളും, പഴവർഗ്ഗങ്ങളും സമ്മാനിച്ചാണ് പുതുപ്പള്ളിയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നാട്ടുകാർ സ്ഥാനാർത്ഥിയെ വരവേറ്റത്.

നാലര പതിറ്റാണ്ട് നീണ്ട പൊതുജീവിതത്തിൽ സ്വന്തം കർമ്മഭൂമിയായിരുന്ന പുതുപ്പള്ളിയിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി വിഎൻ വാസവന്റെ പര്യടനം .

സ്ഥാനാർത്ഥിയുടെ പൊതുജീവിതത്തിന്റെ, നന്മയും, വിശുദ്ധിയും അനുഭവിച്ചറിഞ്ഞ പുതുപ്പള്ളി ഹൃദയപൂർവമാണ് വി എൻ വാസവനെ വരവേറ്റത്.

ഓട്ടോതൊഴിലാളികളും ,സ്ത്രീകളും ,വിദ്യാർത്ഥികളും ,റബ്ബർ കർഷകരുമടങ്ങുന്ന വൻ ജനാവലിയാണ് പാമ്പാടി ടൗണിൽ സ്ഥാനാർത്ഥിയെസ്വീകരിക്കുവാനെത്തിയത്.

ഓർക്കാട്ട് വയലിലേയ്ക്ക് മീന സൂര്യന്റെ കത്തുന്ന ചൂടിനെയും അവഗണിച്ച് സ്വീകരണം ഉത്സവമാക്കി നാട്ടുകാർ.

രാഷട്രീയ ഭേദമന്യേ പുതുപ്പള്ളിയുടെ മനസ്സ് ഇടതുപക്ഷത്തോട് ചേർന്ന് പുതുചരിത്രം രചിക്കാൻ വഴി മാറുകയാണ്.