യോഗി ആദിത്യനാഥ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.

സൈന്യത്തെ മോദി സേനയെന്ന് വിളിച്ചതിനെക്കുറിച്ച് യോഗി ആദിത്യനാഥ് നല്‍കിയ വിശദീകരണം കമ്മീഷന്‍ തള്ളി.

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനം. നരേന്ദ്രമോദി നടത്തിയ ഹിന്ദുവോട്ടര്‍മാരെന്ന പരാമര്‍ശത്തെക്കുറിച്ച് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.

മാര്‍ച്ച് 31ന് ഗാസിയാബാദിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തെ യോഗി ആദിത്യനാഥ് രാഷ്ട്രിയവല്‍കരിച്ചിരുന്നു.ഇന്ത്യന്‍ ആര്‍മി മോദി സേനയെന്നായിരുന്നു പരാമര്‍ശം.

ഇതിനെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ യോഗിയില്‍ നിന്നും കമ്മീഷന്‍ വിശദീകരണം തേടി.

പരാമര്‍ശത്തെ ന്യായീകരിച്ച യോഗി സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ ഇന്ത്യന്‍ സേന മോദിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചിപ്പിച്ചതെന്ന് പറഞ്ഞു.

ഇത് തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗി മാതൃക പെരുമാറ്റചട്ട ലംഘിച്ചുവെന്ന് വിമര്‍ശിച്ചു. ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന മുന്നറിയിപ്പും നല്‍കി.

പ്രതിപക്ഷ പാര്‍ടിയുടെ പ്രകടന പത്രികയെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാര്‍ രാജീവ് കുമാറിനേയും കമ്മീഷന്‍ വിമര്‍ശിച്ചു.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നരേന്ദ്രമോദി നടത്തിയ ഹിന്ദുവോട്ടര്‍ പ്രസംഗത്തെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.

ഏപ്രില്‍ 1ന് വര്‍ധയില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദുവോട്ടര്‍മാരുടെ മണ്ഡലങ്ങളില്‍ നിന്നും കോണ്ഗ്രസ് അദ്ധ്യക്ഷന്‍ ഒളിച്ചോടുകയാണന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു.

ഇതേക്കുറിച്ച് മഹാരാഷ്ട്ര ചീഫ് ഇലക്ഷന്‍ കമ്മീഷണറില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News